Latest News
Loading...

ഈരാറ്റുപേട്ട - വാഗമൺ റോഡിന് 25 കോടി രൂപ അനുവദിക്കണം : അഡ്വ. ഷോൺ ജോർജ്



സ്‌ഥലമേറ്റെടുക്കൽ നടപടികൾ അനിശ്ചിതമായി നീളുന്ന സാഹചര്യത്തിൽ പൂർണ്ണമായും ഗതാഗത യോഗ്യമല്ലാതായി തീർന്നിരിക്കുന്ന ഈരാറ്റുപേട്ട - വാഗമൺ റോഡിന്റെ ടാറിങിനായി 25 കോടി രൂപ അനുവദിക്കണമെന്ന് ജില്ലാ പഞ്ചായത്ത്‌ അംഗം അഡ്വ. ഷോൺ ജോർജ് ആവശ്യപ്പെട്ടു. കേരള ജനപക്ഷം സെക്കുലർ തീക്കോയി മണ്ഡലം കമ്മിറ്റി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.പ്രസ്തുത റോഡ് ബിഎം.ബി.സി നിലവാരത്തിൽ ടാറിങ് ചെയ്യുന്നതിന് 2020-ൽ 25 കോടി രൂപയുടെ എസ്റ്റിമേറ്റ് സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.2017-ൽ കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി 66 കോടി രൂപയുടെ അനുമതി ലഭിച്ച റോഡിന്റെ സ്‌ഥലമെറ്റെടുക്കൽ നടപടികളിൽ കരാറുകാർ വരുത്തിയ വീഴ്ചയാണ് നിർമ്മാണം വൈകാൻ കാരണമായത്.ഇപ്പോഴും സ്‌ഥലമെറ്റെടുപ്പ് നടപടികളുടെ പേരിൽ പദ്ധതി വൈകുകയാണ്.



ഇത് പൂർത്തിയാക്കി റോഡിന്റെ നവീകരണം യഥാർഥ്യമാക്കാൻ ഇനിയും വർഷങ്ങൾ കാത്തിരിക്കേണ്ടി വരും.ടാറിങ്ങിനായുള്ള 7 മീറ്റർ വീതി നിലവിൽ റോഡിൽ ലഭ്യമായതിനാൽ ടാറിങ് നടപടികൾ ആരംഭിക്കുകയും ഇതിന് സാമാന്തരമായി തന്നെ സ്‌ഥലമേറ്റെടുക്കൽ നടപടികളും മുന്നോട്ട് കൊണ്ടുപോകുന്നതാണ് ഉചിതം. കേരളത്തിലെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രമായ വാഗമണ്ണില്ലേക്കുള്ള പ്രധാന പാത എന്ന നിലയിലും രണ്ട് ജില്ലകളെ ബന്ധിപ്പിക്കുന്ന ഈ റോഡിന്റെ പ്രാധാന്യം പരിഗണിച്ച് നവീകരണത്തിനായി പൊതുമരാമത്ത് വകുപ്പ് അടിയന്തിര നടപടി സ്വീകരിക്കണമെന്നും ഷോൺ ജോർജ് ആവശ്യപ്പെട്ടു.

മണ്ഡലം പ്രസിഡന്റ് പി.വി. വർഗീസ് പുല്ലാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നേതാക്കളായ മനോ കുന്നത്തേട്ട്,സജീവ് മാപ്രയിൽ,ടോമി മുത്തനാട്ട്,ജോസ് തയ്യിൽ, ചെയ്സ് ഞള്ളംപുഴ,വിശ്വൻ വഴിക്കടവ്, ബിനോയി ഇലവുങ്കൽ, ആൻസി ജസ്റ്റിൻ,ഷീന കൊച്ചുവീട്ടിൽ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

0 Comments