Latest News
Loading...

സോഷ്യൽ മീഡിയ അധിക്ഷേപം ജോസ് കെ.മാണി മാപ്പ് പറയണം യു.ഡി.എഫ്


പാലാ: സോഷ്യൽ മീഡിയ അധിക്ഷേപം ആണ് തന്റെ പരാജയത്തിന്റെ കാരണം എന്ന ജോസ് കെ മാണിയുടെ കണ്ടെത്തൽ പാലാക്കാരുടെ ജനാധിപത്യ ബോധത്തോടുള്ള വെല്ലുവിളിയാണെന്ന്
യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.
 
 കേരള കോൺഗ്രസ് പ്രസ്ഥാനത്തെ പിളർത്തിയത് ജോസ് കെ മാണിക്ക് ഇഷ്ടമില്ലാത്ത നേതാക്കളെ അദ്ദേഹത്തിൻ്റെ നേതൃത്വത്തിലുള്ള സോഷ്യൽ മീഡിയ വിംഗ് സോഷ്യൽ മീഡിയായിലൂടെ നടത്തിയ വ്യക്തിഹത്യ കൊണ്ട് മാത്രമാണ് എന്ന കാര്യത്തിൽ തർക്കം ഇല്ല എന്നും സജി പറഞ്ഞു.
 ജോസ് വിഭാഗം UDF ൽ നിന്നിരുന്ന കാലത്ത് കോൺഗ്രസ് പാർട്ടിയെയും UDF നെയും തകർക്കുവാൻ നടത്തിയ കുൽസിത നീക്കത്തിന്റെ ഫലമാണ് അദ്ദേഹത്തെ ഈ പരജയത്തിൽ എത്തിച്ചത് എന്നും നേതാക്കാൾ കുറ്റപ്പെടുത്തി.

.ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ രാഷ്ട്രീയ പ്രതിയോഗികളെ ഏറ്റവും കൂടുതൽ അപമാനിക്കാൻ നേതൃത്വം കൊടുത്ത ജോസ് കെ മാണിയുടെ വിഭാഗത്തിലുള്ള നേതാക്കന്മാരാണ് എന്നിരിക്കെ അതിനെതിരെ പ്രതികരിച്ച യുഡിഎഫ് പ്രവർത്തകരെ ഭരണത്തിൻറെ തണലിൽ കള്ളക്കേസിൽ കുടുക്കാനുള്ള ശ്രമം അങ്ങേയറ്റം അപലപനീയമാണ്. 

.ജോസ് വിഭാഗത്തിന്റെ സൈബർ ഗുണ്ടകളുടെ നേതൃത്വത്തിൽ രാഷ്ട്രീയ നേതാക്കൾക്കെതിരെ വ്യക്തിപരമായി നടത്തിയ സൈബർ അധിക്ഷേപങ്ങൾക്കെതിരെ നിരവധി പരാതികൾ നൽകിയിട്ടുണ്ടെങ്കിലും ആ പരാതിയിന്മേൽ അന്വേഷണം പോലും നടത്താൻ തയ്യാറാവാതെ പോലീസ് ഏകപക്ഷീയമായി യുഡിഎഫ് പ്രവർത്തകരെ അറസ്റ്റ് ചെയ്യാനുള്ള നീക്കം അനുവദിക്കില്ല എന്നും നേതാക്കൾ പറഞ്ഞു.


. കഴിഞ്ഞ കാലങ്ങളിൽ ജോസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ രാഷ്ട്രീയ നേതാക്കൾക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ അധിക്ഷേപത്തിന് ജോസ് കെ.മാണി മാപ്പ് പറയണം എന്നും UDF നേതാക്കളായ സതീഷ് ചൊള്ളാനി ,ജോർജ്ജ് പുളിക്കാട് , അനസ് കണ്ടത്തിൽ , ജോഷി പുതുമന തുടങ്ങിയവർ ആവശ്യപ്പെട്ടു.

Post a Comment

0 Comments