Latest News
Loading...

സംരക്ഷണകവചം ഒരുക്കി പൂഞ്ഞാർ പഞ്ചായത്തിലെ യുവമോർച്ച പ്രവർത്തകർ

കേരളത്തിൽ വർദ്ധിച്ചു വരുന്ന ഭീകരവാദ പ്രവർത്തനങ്ങൾക്കെതിരെ കേരളത്തിന്റെ ഭൂപടം വരച്ചു സംരക്ഷണകവചം ഒരുക്കി പൂഞ്ഞാർ പഞ്ചായത്തിലെ യുവമോർച്ച പ്രവർത്തകർ.കേരളത്തിൽ വർധിച്ചു വരുന്ന തീവ്രവാദപ്രവർത്തനങ്ങളിൽ ആശങ്ക അറിയിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്.



.കേരളസർക്കാർ ഇത്തരം വിഷയങ്ങളിൽ തികഞ്ഞ ജാഗ്രത കാണിക്കേണ്ടതിനു പകരം പ്രീണനവും അലംഭാവവുമാണ് തുടരുന്നതെന്നും ഇത് ഭീകരവാദപ്രവർത്തനം നടത്തുന്നവർക്ക് പ്രോത്സാഹനം നൽകുന്നതിന് തുല്യമാണെന്നും പരിപാടി ഉൽഘാടനം ചെയ്തുകൊണ്ട് യുവമോർച്ച പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഖിൽ പി. എ സംസാരിച്ചു. എല്ലാ മേഖലയിലും ഒളിച്ചുകടത്തപ്പെടുന്ന ഇത്തരം ഭീകരവാദപ്രവർത്തനങ്ങൾക്കെതിരെ കേരളജനത ഉണർന്നു പ്രവർത്തിക്കണമെന്നും ആവശ്യപ്പെട്ടു.

.


Post a Comment

0 Comments