Latest News
Loading...

ആശുപത്രി ശിലാസ്ഥാപനം : ഷോൺ ജോർജ് പ്രതിഷേധിച്ചു

 ഇടമറുക് സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ ഓ.പി ബ്ലോക്കിന്റെ ശിലാസ്ഥാപന ചടങ്ങിൽ ജനപ്രതിനിധി എന്ന പ്രോട്ടോകോൾ പ്രകാരം പരിപാടിയിലേക്ക് ക്ഷണിക്കാത്തതിൽ ഷോൺ ജോർജ് ഉദ്ഘാടന വേദിയായ മേലുകാവ് പഞ്ചായത്ത് ഓഫീസിൽ എത്തി പ്രതിഷേധിച്ചു. എംഎൽഎയുടെയും മറ്റു ജനപ്രതിനിധികളുടെയും മുന്നിൽ പ്രതിഷേധം രേഖപ്പെടുത്തി ഇറങ്ങിപ്പോവുകയായിരുന്നു.



.

.പൂഞ്ഞാർ ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ മുഴുവൻ പഞ്ചായത്തുകളിലും രാഷ്ട്രീയപ്രേരിതമായി മനപ്പൂർവ്വം ജില്ലാ പഞ്ചായത്ത് അംഗമായ തന്നെ പങ്കെടുപ്പിക്കാതെ വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. നൂറുദിന കർമ്മ പരിപാടിയുടെ പേരിൽ സിപിഐഎം നടത്തുന്ന രാഷ്ട്രീയ നാടകം ജനപ്രതിനിധി എന്ന നിലയിൽ അംഗീകരിക്കില്ല. കക്ഷി രാഷ്ട്രീയത്തിന് അതീതമായി ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയാണ് താനെന്നും ഒരു രാഷ്ട്രീയ കക്ഷിയുടെ ഔദാര്യവും തനിക്ക് ആവശ്യമില്ലെന്നും ഷോൺ ജോർജ് പറഞ്ഞു..


Post a Comment

0 Comments