Latest News
Loading...

ആര്‍.ടി.ഒ.മാര്‍ക്ക് പോലീസിന് സമാനമായ സ്ഥാനചിഹ്നങ്ങള്‍ വിലക്കി D.G.P


മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പോലീസിന്റേതെന്ന് തോന്നിപ്പിക്കുന്ന സ്ഥാനചിഹ്നങ്ങളും യൂണിഫോമും ധരിക്കരുതെന്ന് സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവ്. ആർ.ടി.ഒ.മാർക്ക് യൂണിഫോമിൽ ദേശീയ ചിഹ്നമായ അശോകസ്തംഭം ഉപയോഗിക്കാൻ ചട്ടപ്രകാരം അനുവാദമില്ല. എന്നാൽ, നിലവിൽ ഉപയോഗിക്കുന്നുണ്ട്.

ഇത് മാറ്റി സംസ്ഥാന ചിഹ്നമായ രണ്ടാന ഉപയോഗിക്കണം എന്നാണ് ഡി.ജി.പി.യുടെ ഉത്തരവ്. ഇതിനെത്തുടർന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ, മുഴുവൻ ഡെപ്യൂട്ടി കമ്മിഷണർമാർക്കും റീജണൽ ട്രാൻസ്പോർട്ട് ഓഫീസർമാർക്കും ജോയന്റ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസർമാർക്കും പോലീസിന് സമാനമായ യൂണിഫോം പാടില്ലെന്ന് നിർദേശം നൽകി.





.കേരള മോട്ടോർ വാഹന ചട്ടം 406 പ്രകാരം നിശ്ചയിച്ചിട്ടുള്ള യൂണിഫോം മാത്രമേ ആർ.ടി.ഒ.മാരും ജോയന്റ് ആർ.ടി.ഒ.മാരും അടക്കമുള്ള ഉദ്യോഗസ്ഥർ ധരിക്കാവൂവെന്നാണ് നിർദേശം. തോളിലെ ബാഡ്ജിൽ കേരള ട്രാൻസ്പോർട്ട് സർവീസ് എന്നതിന്റെ ചുരുക്കപേരായ കെ.ടി.എസ്. എന്ന അക്ഷരങ്ങൾ ആർ.ടി.ഒ. മാർ യൂണിഫോമിൽ ധരിക്കണം.

.തോളിൽ ഒരു നക്ഷത്രവും കേരള സർക്കാരിന്റെ ചിഹ്നമായ രണ്ടാനയും ഉണ്ടായിരിക്കണം. ജോയന്റ് ആർ.ടി.ഒ.മാരും ഇതേ മാതൃകയിലുള്ള യൂണിഫോമാണിടേണ്ടത്. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ യൂണിഫോമിനൊപ്പം കേരള മോട്ടോർ വെഹിക്കിൾ എന്ന ചുരുക്കെഴുത്തായ കെ.എം.വി. എന്നും സംസ്ഥാന സർക്കാരിന്റെ ചിഹ്നവുമാണ് വേണ്ടത്.

മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരും അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരും കെ.ടി.എസ്. എന്ന ചുരുക്കെഴുത്ത് യൂണിഫോമിൽ ധരിക്കാൻ പാടില്ല. പോലീസിന് സമാനമായ രീതിയിലുള്ള യൂണിഫോം വാഹനവകുപ്പ് ഉദ്യോഗസ്ഥർ ധരിക്കുന്നത് പൊതുജനത്തിന് തെറ്റിദ്ധാരണയുണ്ടാക്കുന്നതായി പരാതി ഉയർന്നിരുന്നു. തുടർന്നാണ് ഡി.ജി.പി. സർക്കുലർ ഇറക്കിയത്.


Post a Comment

0 Comments