കോവിഡ് വ്യാപനം അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, ജാഗ്രത പാലിക്കേണ്ടത് നമ്മുടെ കടമയാണെന്ന് ഉദ്‌ബോധിപ്പിക്കുന്ന, ഭരണങ്ങാനം സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി. സ്‌കൂളിലെ കുഞ്ഞുങ്ങൾ ആലപിച്ചിരിക്കുന്ന കോവിഡ് സന്ദേശഗാനം ശ്രദ്ധേയമാകുന്നു.
സ്‌കൂൾ ഹെഡ്മിസ്ട്രസ് സി. ഷൈനി ജോസിന്റെ നേതൃത്വത്തിൽ കുമാരി നിയ ഷാജി, തെരേസ് വി. റെജി, എവ് ലിൻ പ്രമോദ് എന്നിവരാണ് "മറക്കരുതേ" എന്നുതുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത്.
നാല്പത്തിരണ്ടോളം വർഷങ്ങളായി സംഗീതാധ്യാപകനായി പ്രവർത്തിച്ചുവരുന്ന ശ്രീ. ജോയി തലനാടാണ് ഈ ഗാനം രചിച്ച് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഗാനരചന, സംഗീതം, പശ്ചാത്തല സംഗീതം എന്നിവയെല്ലാം ഇതേ സ്‌കൂളിലെ അധ്യാപകരാണ് എന്നത് ഏറെ ശ്രദ്ധിക്കപ്പെടുന്നു.
0 Comments