ഈരാറ്റുപേട്ടയുടെ ശ്രദ്ധാകേന്ദ്രമായിരുന്ന റെയ്ഹാൻ ഇസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (RIMS) പ്രവർത്തനം പുനരാരംഭിക്കുന്നു. ആശുപത്രിയുടെ രേഖകൾ സംബന്ധിച്ച കൈമാറ്റം ഇന്ന് നിയുക്ത എം എൽ എ സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ സാന്നിധ്യത്തിൽ നടന്നു.
ശനിയാഴ്ച മുതൽ ആശുപത്രി പ്രവർത്തനം തുടങ്ങാനാണ് തീരുമാനം. മുൻപുണ്ടായിരുന്ന മാനേജ്മെന്റ് - ഡോക്ടർമാർ തുടങ്ങിയവർ പുതിയ മാനേജ്മെന്റിലും ഉണ്ടാവും. ആദ്യ ഘട്ടത്തിൽ 50 കിടക്കകളാണ് ഉണ്ടാവുക.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പ്രവർത്തനം നിലച്ച ആശുപത്രി നിലവിൽ ലിക്വഡേറ്ററുടെ കൈവശമാണ്. സർക്കാർ തലത്തിലെ കൈമാറ്റം പാടുള്ളു എന്ന നിയമമുള്ളതിനാൽ നഗരസഭയ്ക്കാണ് ബാങ്ക് ആശുപത്രി കൈമാറിയിരിക്കുന്നത് . നഗരസഭയുടെ മേൽനോട്ടത്തിൽ ഗവേണിംഗ് ബോഡിയാണ് കാര്യങ്ങൾ നിയന്ത്രിക്കുക.
0 Comments