Latest News
Loading...

കിഴക്കൻ മേഖലകളിലടക്കം ശക്തമായ മഴ

അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിൻറെ ഭാഗമായി കോട്ടയം ജില്ലയിലും മഴ ശക്തി പെട്ടു. രാത്രി എട്ടരയോടെ മലയോര മേഖലകളിൽ ശക്തമായ മഴ ആരംഭിച്ചു. ഇടമുറിയാതെ പെയ്യുന്ന മഴ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ പോലെയുള്ള അപകടങ്ങൾ സൃഷ്ടിക്കുമോ എന്ന ആശങ്കയും ഉയർത്തുന്നുണ്ട്.

 വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേർട്ട്  ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. 24 മണിക്കൂറിൽ 204 മില്ലി മീറ്ററിന് മുകളിലുള്ള മഴയാണ് അതിതീവ്ര മഴയെന്ന് വിളിക്കുന്നത്. ഇത്തരത്തിലുള്ള മഴ അതീവ അപകടകാരിയാണ്. റെഡ് അലേർട്ട് എന്നത് ഏറ്റവും ഉയർന്ന അലേർട്ട് ആണ്. 

2021 മെയ് 14  :  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ,  മെയ് 15 :  മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

പാലായിൽ ചിലയിടങ്ങളിൽ 3 മണിക്ക് ആരംഭിച്ച മഴ അഞ്ചരയായപ്പോൾ 80 mm രേഖപെടുത്തി. സേവ് മീനച്ചിലാർ ഗ്രൂപ് അംഗങ്ങളുടെ നേതൃത്വത്തിൽ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മഴക്കണക്കുകളും ശേഖരിക്കുന്നുണ്ട്. 

Post a Comment

0 Comments