Latest News
Loading...

നടന്‍ പി സി ജോര്‍ജ്‌ അന്തരിച്ചു

നടന്‍ പി സി ജോര്‍ജ്‌ (74) അന്തരിച്ചു. എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. വൃക്ക രോഗത്തെ തുടർന്ന് ചിക്തസയിലായിരുന്നു.
വില്ലൻ വേഷങ്ങളിലൂടെയാണ് മലയാള സിനിമയിൽ ശ്രദ്ധിക്കപ്പെട്ടത്.

 എഴുപതിലധികം സിനിമകളില്‍ അഭിനയിച്ചു. ഇന്നലെ, ചാണക്യന്‍, സംഘം, ആയിരപ്പറ, ഇഞ്ചക്കാടന്‍ മത്തായി തുടങ്ങിയവയാണ് പ്രശസ്ത സിനിമകള്‍. ശാരീരികമായ കാരണങ്ങളാൽ കുറച്ച് കാലമായി സിനിമാരംഗത്ത് സജീവമായിരുന്നില്ല.
2006 ലാണ് അവസാനമായി സിനിമയിൽ അഭിനയിച്ചത്. 

സംസ്‌കാരം നാളെ സ്വദേശമായ കൊരട്ടിയിൽ നടക്കും .പോലീസ് ഉദ്യോഗസ്ഥനായിരിക്കെയാണ്‌ പി.സി ജോർജ് സിനിമയിലെത്തിയത്‌. സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.പി ആയിരുന്നു. ഭാര്യ; കൊച്ചു മേരി, മക്കൾ: കനകാംബലി, കാഞ്ചന, സാബൻ റിജോ

Post a Comment

0 Comments