Latest News
Loading...

മന്ത്രിസ്ഥാനം. അന്തിമതീരുമാനമായില്ലെന്ന് ജോസെ കെ മാണി

പുതിയ മന്ത്രിസഭയില്‍ കേരള കോണ്‍ഗ്രസ് എമ്മിന് ലഭിക്കുന്ന മന്ത്രിസ്ഥാനം സംബന്ധിച്ച് അന്തിമതീരുമാനം ആയില്ലെന്ന് ജോസ് കെ മാണി. ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞി. അര്‍ഹതപ്പെട്ട സ്ഥാനങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. ലഭിക്കുന്ന മന്ത്രിസ്ഥാനത്തില്‍ ആരാണ് എന്നത് സംബന്ധിച്ചും തീരുമാനിച്ചിട്ടില്ല. 

നാളെ നടക്കുന്ന ഇടതുമുന്നണി യോഗത്തിന് ശേഷമാകും കൂടുതല്‍ വ്യക്തത മന്ത്രിസ്ഥാനം സംബന്ധിച്ച് ലഭിക്കുകയെന്നും ജോസ് കെ മാണി പറഞ്ഞു. വകുപ്പ് ഏതെന്നത് സംബന്ധിച്ചും ചര്‍ച്ച ചെയ്തിട്ടില്ല. തങ്ങളുടെ ആവശ്യങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഫോര്‍മുലകളൊന്നും മുന്നോട്ട് വച്ചിട്ടില്ലെന്നും ജോസ് കെ മാണി പറഞ്ഞു.

Post a Comment

0 Comments