Latest News
Loading...

പാലായിൽ ഹോമിയൊ പ്രതിരോധമരുന്ന് വിതരണം ഊര്‍ജിതമാക്കി

പാലാ നഗരസഭാ പരിധിയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ ഹോമിയൊ ഡിപാര്‍ട്ട്മെന്റിന്റെ നേതൃത്വത്തില്‍ പ്രതിരോധമരുന്ന് വിതരണം ഊര്‍ജിതമാക്കി. നഗരസഭയുടെ നേതൃത്വത്തില്‍ എല്ലാ വീടുകളിലും പ്രതിരോധമരുന്ന് എത്തിച്ച് നല്‍കാനാണ് തീരുമാനം. പദ്ധതിയുടെ ഉദ്ഘാടനം ചെയ്യര്‍മാന്‍ ആന്റോ ജോസ് നിര്‍വ്വഹിച്ചു. 

നഗരസഭാ വൈസ് ചെയ്യര്‍പേഴ്‌സണ്‍ സിജി പ്രസാദ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയ്യര്‍മാന്‍ ബൈജു കൊല്ലംപറമ്പില്‍, പാലാ ഗവണ്‍മെന്റ് ഹോമിയൊ ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. ത്വാഹിറ ടി, നാഷണല്‍ ആയുഷ് മിഷന്‍ ഹോമിയൊ പൊതി മെഡിക്കല്‍ ഓഫിസര്‍ ഡോ.അശ്വതി തുടങ്ങിയവര്‍ പങ്കെടുത്തു. വാര്‍ഡ് കൗണ്‍സിലര്‍മാര്‍ ആവശ്യപെടുന്നതനുസരിച്ച് പ്രതിരോധ മരുന്നുകള്‍ ആശുപത്രിയില്‍ നിന്നും നല്‍കും.

Post a Comment

0 Comments