Latest News
Loading...

ഹെൽപ് ഡെസ്ക് ആരംഭിച്ചു

പൂഞ്ഞാർ :  കോവിഡ് പ്രതിരോധിക്കാൻ  പൂഞ്ഞാർ ജി.വി രാജാ ഗവൺമെൻ്റ് ആശുപത്രിയിൽ നടക്കുന്ന വാക്സിനേഷൻ ക്യാമ്പിൽ  ഹെൽപ് ഡെസ്ക്ക് ആരംഭിച്ചു. ഡി .വൈ .എഫ്. ഐ പൂഞ്ഞാർ  മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച ഹെൽപ് ഡെസ്കിന്റെ ഉദ്ഘാടനം പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗീതാ നോബിൾ നിർവ്വഹിച്ചു. പ്രതിരോധ കുത്തിവപ്പെടുക്കാൻ  വരുന്ന പ്രായമായവർക്ക് രെജിസ്ട്രേഷനും, ചുക്കു കാപ്പിയും , കുടിവെള്ള വിതരണവും  മേഖല കമിറ്റി നടത്തുന്നുണ്ട് 
. സിപിഐഎം ഏരിയ കമ്മറ്റിയംഗം രമേഷ് ബി വെട്ടിമറ്റം, ലോക്കൽ സെക്രട്ടറി പി കെ ഷിബുകുമാർ ഡി വൈ എഫ് ഐ മേഖലാ സെക്രട്ടറി സാം മാത്യു,  പ്രസിഡൻ്റ് അഖിലേഷ്  ,നന്ദു എസ് എന്നിവർ സംസാരിച്ചു.

Post a Comment

0 Comments