കോവിഡ് മരണം. മൃതദേഹം സംസ്കരിച്ച് DYFI പൂഞ്ഞാർ സൗത്ത് മേഖല കമ്മറ്റി

കോവിഡ് മൂലം  മരണം സംഭവിച്ചയാളുടെ മൃതദേഹം സംസ്കരിച്ച് DYFI പൂഞ്ഞാർ സൗത്ത് മേഖല കമ്മറ്റി. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് കുന്നോന്നി12 വാർഡിൽ രതീശൻ വേലംപറമ്പിൽ ആണ് മരണപ്പെട്ടത്.

 മരണാനന്തര ചടങ്ങുകൾ നടത്തുന്നതിനായി കുടുംബം CPIM ലോക്കൽ സെക്രട്ടറി TS സിജുവുമായി ബന്ധപ്പെടുവായിരുന്നു, DYFI പൂഞ്ഞാർ സൗത്ത് മേഖല സെക്രട്ടറി പ്രമോദ് MP, പ്രസിഡൻ്റ് അക്ഷയ് ഹരി, ട്രഷറർ സതീഷ് KP മേഖല കമ്മറ്റി അംഗം അമൽ പാതാമ്പുഴ, ലോക്കൽ കമ്മറ്റി അംഗം Pv വിജേഷ്,, ബ്രാഞ്ച് കമ്മറ്റി അംഗം സാനു തുടങ്ങിയവരുടെ നേത്യത്വത്തിൽ സംസ്കാരം നടത്തി.

CPIM ലോക്കൽ സെക്രട്ടറി Tട സിജു,വാർഡ് മെമ്പർ, നിഷ സാനു, ബീന മധു, ആശ വർക്കർ ശകുന്തള രഘുനാഥ് തുടങ്ങിയവർ സംഭവസ്ഥലത്ത് ഉണ്ടായിരുന്നു