വാക്സിനേഷൻ പ്രവർത്തനങ്ങൾ സംസ്‌ഥാന സർക്കാർ അട്ടിമറിക്കുന്നു : എബിവിപി


തിരുവനന്തപുരം : കേരളത്തിലെ കോവിഡ് വാക്സിനേഷൻ പ്രവർത്തനങ്ങൾ സംസ്‌ഥാന സർക്കാർ അട്ടിമറിക്കുന്നുവെന്ന് എബിവിപി സംസ്‌ഥാന സെക്രട്ടറി എം.എം.ഷാജി ആരോപിച്ചു. മറ്റു സംസ്‌ഥാനങ്ങളിൽ കോവിഡ് വാക്സിനേഷൻ പ്രവർത്തനങ്ങൾ കാര്യമായി നടക്കുമ്പോൾ കേരളത്തിൽ കോവിഡ് വാക്സിനേഷൻ രജിസ്‌ട്രേഷൻ പോലും കൃത്യമായി നടക്കാത്ത സാഹചര്യമാണുള്ളത്. 

പതിനെട്ടു വയസ്സിനു മുകളിലുള്ളവർക്ക് ഇതുവരെയും രജിസ്ട്രേഷൻ നടത്തുവാനോ വാക്സിനേഷൻ കുത്തിവെപ്പ് നടത്തുവാനോ കഴിയാത്ത സാഹചര്യമാണുള്ളത്. കോവിഡ് കേസുകൾ നിരന്തരമായി വർധിച്ചു വരുന്ന ഗൗരവപരമായ സാഹചര്യത്തിൽ കോവിഡ് വാക്സിനേഷൻ പ്രവർത്തനങ്ങൾ അടിയന്തരമായി ജനങ്ങളിലേക്ക് എത്തിക്കുവാനുള്ള പ്രവർത്തനങ്ങൾ സംസ്‌ഥാന സർക്കാർ സ്വീകരിക്കണമെന്നും എബിവിപി ആവശ്യപ്പെടുന്നു.