Latest News
Loading...

താഴ്ന്ന പ്രദേശങ്ങളിലുളളവരെ മാറ്റി പാർപ്പിക്കണം. അം ആദ്മി

കനത്ത മഴ മൂലം മീനച്ചിലാറ്റിലും, ളാലം തോട്ടിലും ജലനിരപ്പ് വളരെയധികം ഉയര്‍ന്ന് വന്നു കൊണ്ടിരിക്കുകയാണ്. ലോക്‌ഡോൺ മൂലം വീടുകളിൽ ഇരിക്കേണ്ടി വരുന്ന ഈ സാഹചരൃത്തില്‍ പാലാ ടൗണിലെ കച്ചവടവര്‍ക്കും, താഴ്ന്ന പ്രദ്ദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കും, സാധനങ്ങളും, വീട്ടുാപകരണങ്ങളും, സുരക്ഷിതസ്ഥാനങ്ങളിലേയ്ക്കു മാറ്റുവാന്‍ വേണ്ട അനുമതി നല്‍കുവാന്‍ ബന്ധപ്പെട്ട അധികാരികള്‍ തയ്യാറകണമെന്നു പാലാ ആം ആദ്മി പാര്‍ട്ടി ആവശൃപ്പെട്ടു.

കഴിഞ്ഞു മൂന്നു വര്‍ഷങ്ങളിലായി നാലു തവണ ഉണ്ടായ വെള്ളപ്പാക്കത്തില്‍ ലക്ഷകണക്കിനു രൂപയുടെ നഷ്ടങ്ങളും, ദുരിതങ്ങളും അനുഭവിച്ചവരാണ് പാലായിലെ വൃാപാരികളും, സാധാരണ ജനങ്ങളും. ഇനിയും ഒരു നഷ്ടം സഹിക്കുവാനുള്ള മാനസികവും സാമ്പത്തികവുമായ അവസ്ഥയില്‍ അല്ല സാധാരണ ജനങ്ങള്‍ 
ഇതിനിടയില്‍ കോവിഡ് മുലം ഉണ്ടായി ക്കൊണ്ടിരിരുന്ന പ്രതിസന്ധികള്‍ വളരെയേറൊയാണ്.


കുടുതല്‍  ജിവിത ദുരിതങ്ങള്‍ ജനങ്ങള്‍ക്കു ഉണ്ടാകുന്നതൊഴിവാക്കുവാന്‍ 
സര്‍ക്കാരും, ബന്ധപ്പെട്ട അധികാരികളും,അടിന്തരമായ് തീരുമാനങ്ങള്‍ സ്വീകരിക്കണമെന്നും കോഡിനേറ്റര്‍ ജയേഷ് ജോര്‍ജ്, സെക്രട്ടറി ജോയി കളരിക്കല്‍ എന്നിവര്‍ ആവശൃപ്പെട്ടു .

Post a Comment

0 Comments