Latest News
Loading...

ഈരാറ്റുപേട്ട നഗരത്തില്‍ കഞ്ചാവ് വില്‍പന. വടിവാളുകളോടെ 3 യുവാക്കള്‍ പിടിയിൽ

ഈരാറ്റുപേട്ട ടൗണിലെ ടൂറിസ്റ്റ് ഹോം കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തിയിരുന്ന സംഘത്തെ ഇരാറ്റുപേട്ട പൊലീസ് പിടികൂടി. ഈരാറ്റുപേട്ട നടക്കല്‍ സ്വദേശികളായ സഹല്‍ (23), മുഹമ്മദ് ഷെഫിന്‍ (19), ഷാബിര്‍ (22) എന്നിവരെയാണു ഇരാറ്റുപേട്ട പൊലീസ് അറസ്റ്റു ചെയ്തത്. ഇവരുടെ കൈയില്‍ നിന്നു 100 ഗ്രാം ഗഞ്ചാവും, കഞ്ചാവ് വലിക്കുവാന്‍ വേണ്ടി ഉപയോഗിക്കുന്ന 3 ഹുഡ്കകളും, ഒരു വടിവാളും 3 മൊബൈലുകളും പിടിച്ചെടുത്തു.


ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടുകൂടിയാണു ഇവരെ പിടികൂടിയത്. സംഘം ഈരാറ്റുപേട്ട നഗരത്തില്‍ വ്യാപകമായി കഞ്ചാവ് കച്ചവടം നടത്തുന്നു എന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഈരാറ്റുപേട്ട ഇന്‍സ്‌പെക്ടര്‍ എസ്.എം. പ്രദീപ് കുമാര്‍ അന്വേഷണത്തിനു പ്രത്യേക സംഘം രൂപവല്‍ക്കരിച്ചിരുന്നു. ഈരാറ്റുപേട്ട മാന്നാര്‍ റസിഡന്‍സിയില്‍ മാരക ആയുധങ്ങളുമായി സംഘം ഒത്തു ചേരുന്നതായി പാല ഡിവൈഎസ്പി പ്രഭുല്ല ചന്ദ്രകുമാറിന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഈരാറ്റുപേട്ട പോലീസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ ഉടന്‍ തന്നെ പോലീസ് ഉദ്യോഗസ്ഥര്‍ ഹോട്ടലിന്റെ പരിസരത്തു നിലയുറപ്പിച്ചു.

12 മണിയോടെ സംഘം ഹോട്ടലില്‍ എത്തി. ഈ സമയം മഫ്തി വേഷത്തില്‍ സ്ഥലത്ത് ഉണ്ടായിരുന്ന പോലീസ് സംഘം ഹോട്ടലിന്റെ അകത്തു കടന്നു പ്രതികളെ അറസ്റ്റു ചെയ്യുകയായിരുന്നു. പ്രതികള്‍കെതിരെ നിരവധി കഞ്ചാവ് കേസുകള്‍ കേരളത്തിലെ വിവിധ സ്റ്റേഷനുകളില്‍ നിലവിലുണ്ട്. പ്രതികള്‍ ആന്ധ്രായില്‍ നിന്നുമാണ് ഗഞ്ചാവ് വില്‍പ്പനയ്ക്കായി എത്തിക്കുന്നത്. ഈ അടുത്തിടെ പ്രതികള്‍ 3 കിലോയോളം ഗഞ്ചാവ് ആന്ധയില്‍ നിന്നും കേരളത്തില്‍ എത്തിച്ച് വില്‍പ്പന നടത്തിയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

ഹോട്ടലിലെ റൂമില്‍ തന്നെ കഞ്ചാവ് ഉപയോഗിക്കാന്‍ ഇവര്‍ സൗകര്യം ചെയ്തിരുന്നു. ഹുക വലിക്കുന്ന തരത്തിലുള്ള പൈപ്പില്‍ കഞ്ചാവ് നിറച്ചുനല്‍കും. ഇത് ഒരുതവണ ഉപയോഗിക്കുന്നതി 100 രൂപ ഫീസ് ഇടാക്കിയിരുന്നതായും ഇവര്‍ പറഞ്ഞു. ഈരാറ്റുപേട്ട പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടറന്മാരായ വി.ബി. അനസ്, സുരേഷ് കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജിനു ജസ്റ്റില്‍, സിവില്‍ പോലീസ് ഓഫീസര്‍ കിരണ്‍, എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

Post a Comment

0 Comments