Latest News
Loading...

കിടങ്ങൂരില്‍ കാറ്റില്‍ വ്യാപകനാശം. 100 കണക്കിന് വവ്വാലുകള്‍ ചത്തു


കിടങ്ങൂര്‍ കട്ടച്ചിറ മേഖലകളില്‍ വീശിയടിച്ച കാറ്റില്‍ വന്‍നാശം. നിരവധി വീടുകള്‍ക്ക് മുകളിലേയ്ക്ക് മരങ്ങള്‍ കടപുഴകി വീണു. പരിസ്ഥിതി പ്രവര്‍ത്തകനായ ഡോ.എസ് രാമചന്ദ്രന്റെ വീടിന് മുകളിലേയ്ക്കും മരം വീണു. വീടിന് മുകളില്‍ പതിച്ച ആഞ്ഞിലി മരം മുറിച്ചുനീക്കി. 

ഡോ. രാമചന്ദ്രന്റെ വീടിന് സമീപത്തെ വലിയ മരങ്ങളില്‍ തമ്പടിച്ചിരുന്ന വവ്വാലുകളാണ് കാറ്റില്‍ നിലംപതിച്ച മരങ്ങള്‍ക്കടയില്‍പെട്ട് ചത്തത്. 2 ആഞ്ഞിലിമരങ്ങളാണ് ആദ്യം കടപുഴകയത്. ഈ മരങ്ങള്‍ വീണ് ജാതി അടക്കം മറ്റ് മരങ്ങളും നിലംപതിച്ചു. ആഞ്ഞിലി മരത്തിലടക്കം ആയിരക്കണക്കിന് വവ്വാലുകളാണ് ചേക്കേറിയിരുന്നത്. 

മരത്തില്‍ ചേക്കേറിയിരുന്ന വവ്വാലുകള്‍ കാറ്റടിക്കുമ്പോള്‍ മരത്തില്‍തന്നെ തങ്ങുകയാണ് പതിവ്. ഇവ മരം കടപുഴകിയപ്പോള്‍ മരങ്ങള്‍ക്കടിയില്‍ പെടുകയായിരുന്നു. എണ്ണം പെരുകിയ ഇവ പ്രദേശവാസികള്‍ക്കും ബുദ്ധിമുട്ടായി മാറിയിരുന്നു. ഇവിടെയെത്തിയ പ്രദേശവാസികള്‍ ഭക്ഷണത്തിനായും ഇവയെ ശേഖരിച്ചു. 

ചത്തുവീണ വവ്വാലുകളെ കൂട്ടത്തോടെ മറവുചെയ്തു. പഞ്ചായത്ത് നേതൃത്വത്തില്‍ പ്രദേശത്ത് ക്ലോറിനേഷനും നടത്തി.

Post a Comment

0 Comments