പാലാ ഇടപ്പാടി പ്രദേശത്ത് ഇന്നലെ വൈകുന്നേരം വീശിയടിച്ച കാറ്റിൽ വ്യാപക നാശനഷ്ടം. വീടുകൾക്കും കടകൾക്കും നാശനഷ്ടമുണ്ടായി. പ്രദേശത്ത് വ്യാപക കൃഷിനാശവും സംഭവിച്ചിട്ടുണ്ട്. വൻ മരങ്ങൾ ഒടിഞ്ഞുവീണതിനൊപ്പം വൈദ്യുതി, ടെലിഫോൺ പോസ്റ്റുകളും നിലംപൊത്തി.
കാറ്റിന്റെ ശക്തിമൂലവും കനത്ത മഴയും മൂലം വലിയ വാഹനങ്ങളടക്കം റോഡില്‍ നിര്‍ത്തിയിടേണ്ടിവന്നു. ഇതുവഴിയെത്തിയ കെഎസ്ആര്‍ടിസി - സ്വകാര്യബസുകള്‍ നിര്‍ത്തിയിട്ടു. ഇവയ്ക്ക് മുകളിലേയ്ക്ക് മരങ്ങള്‍ വീഴാതിരുന്നത് വലിയ അപകടം ഒഴിവാക്കി. റോഡിന് സമീപത്തെ കടകള്‍ക്ക് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കും ചെടിച്ചട്ടികളും വരെ മറിഞ്ഞുവീണു.
നൂറുകണക്കിനു റബർമരങ്ങളും ഒടിഞ്ഞുവീണു. ഇടപ്പാടി കവലയിൽ രാജു ഇഞ്ചനോടിയിലിന്റെ വീടും ചായക്കടയും മരംവീണ് തകർന്നു. ഭാസ്കരൻ പുത്തൻപുരയുടെ കോഴിക്കൂട് തകരുകയും ഓട്ടോറിക്ഷയ്ക്കു കേടുപാട് സംഭവിക്കുകയും ചെയ്തു. ഇടപ്പാടി, അരീപ്പാറ, പാന്പൂരാംപാറ, താണോലി, പള്ളിഭാഗം എന്നിവിടങ്ങളിലാണു കൂടുതൽ നാശനഷ്ടം സംഭവിച്ചത്.
ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് പ്രദേശത്ത് കനത്ത കാറ്റും മഴയും ഉണ്ടായത്. കാറ്റിലും മഴയിലും പാലാ ജനറൽ ആശുപത്രി കോമ്പൗണ്ടിൽനിന്ന വലിയ ബദാംമരം ഒടിഞ്ഞുവീണു. വൈദ്യുതി, കേബിൾ ബന്ധങ്ങൾ തകർന്നു. പോസ്റ്റുകൾക്കും നാശമുണ്ടായി. പുത്തൻപള്ളിക്കുന്ന്, വാട്ടർ അഥോറിട്ടി റോഡിൽ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. നാട്ടുകാർ ചേർന്ന് മരം വെട്ടി നീക്കി. ജോസ് കെ മാണി ഇന്നലെ വൈകിട്ട് തന്നെ സ്ഥലത്ത് സന്ദര്‍ശനം നടത്തി.
കനത്ത മഴയിലും കാറ്റിലും പാലായിൽ നാശനഷ്ടമുണ്ടായവർക്ക് അടിയന്തര നഷ്ടപരിഹാരം നൽകണമെന്നു മാണി സി. കാപ്പൻ ആവശ്യപ്പെട്ടു. നാശനഷ്ടം വിലയിരുത്തി അടിയന്തര റിപ്പോർട്ടു തയാറാക്കി നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് അദ്ദേഹം നിർദേശം നൽകി. മാണി സി. കാപ്പൻ സ്ഥലം സന്ദർശിച്ചു.
0 Comments