പാലാ നഗരസഭയുടെ പിന്‍വശം മാലിനൃ കൂമ്പാരമായി മാറുന്നു

പാലാ നഗരസഭയുടെ പിന്‍വശം മാലിനൃ കൂമ്പാരമായി മാറുകയാണ് . പ്ലാസ്റ്റിക്ക്‌ കൂടുകളിലും, ചാക്കുകളിലും കെട്ടിക്കിടക്കുന്ന മാലിനൃങ്ങളും, ഭക്ഷണ സാധനങ്ങളും തെരുവുനായ്കളും ,കാക്കകളും, പൊട്ടിച്ച് ചിതറി ഇടന്നതൂ കൊണ്ടു തൊട്ടു സമീപത്തൂള്ള സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തെ വൃത്തിഹീനമാക്കുകയാണ്. നാടാകെ പകര്‍ച്ച വൃാധികള്‍ ഉണ്ടാകുന്ന ഈ സമയത്തു കാക്കകള്‍ കൊത്തി എടുത്തു കിണറുകളിലും, കുടിവെള്ള വിതരണ ടാങ്ക്കളിലും കൊണ്ടു പോയി ഇടുന്നതൂ മുലം ആരോഗൃത്തിനു ഹാനികരമാകുന്ന അവസ്ഥ വര്‍ദ്ധിക്കുകയാണ്.


2020 ഇനുവരി ഒന്നു മുതല്‍ സര്‍ക്കാര്‍ നിരോധിച്ച പാളസ്റ്റിക് കൃാരി ബാഗ്കളുടെ വില്‍പ്പന സുലഭമായി ടൗണിലെ പല കടകളില്‍ നടക്കുന്നുണ്ട് .
ആവശൃം കഴിഞ്ഞു വലിച്ചെറിയുന്ന ഈ മാലിനൃ കുടുകളില്‍ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കൊതൂകുകള്‍ പെരുകുകയും, ദുര്‍ഗന്ധം വമിക്കുകയുമാണ്.

ശക്തമായ മഴയത്തൂ ഒഴുകി തോടുകളിലും, ആറ്റിലും ചെന്നു ചേരുകയാണ്.
നിരോധിക്കപ്പെട്ട പാളസ്റ്റിക് കൃാരിബാഗ്കളുടെ വില്‍പ്പനയും, ഉപയോഗവും, നിര്‍ത്തലാക്കുന്നതിനും, പകരം തൂണി സഞ്ചികൾ എല്ലാ കുടുംബങ്ങളിലും എത്തിക്കുന്നതിനും, ഈ വഴി പ്ലാസ്റ്റിക് രഹിത നഗരസഭയായി പാലായെ മാറ്റുന്നതിനും ആവശൃമായ നടപടികള്‍ സ്വീകരിക്കണമെന്നു ആം ആദ്മി പാര്‍ട്ടി പാലാ മണ്ഡലം കമ്മറ്റി ആവശൃപ്പെട്ടു.

കോഡിനേറ്റര്‍,ജയേഷ് ജോര്‍ജ് പാലാ, സെക്രട്ടറി ജോയി കളരിക്കല്‍, ബാലകൃഷ്ണന്‍നായര്‍, ടെന്നികിഴപറയാര്‍, ജോബി കടനാട്, ബിനു കൊല്ലപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.