Latest News
Loading...

ആവേശം വാനോളം ഉയർത്തി റോഡ് ഷോ

ഈരാറ്റുപേട്ട : വോട്ടർമരെ ഒരിക്കൽ കൂടി കണ്ട് പിന്തുണ ഉറപ്പിച്ച് പൊതു ഇടങ്ങളിലും സ്ഥാപനങ്ങളിലുമേത്തി വോട്ട് ഉറപ്പിച്ചു. തുടർന്ന് മുന്നണിയുടെ കരുത്ത് വിളിച്ചോതിയാ റോഡ് ഷോ. ഇടത് സ്ഥാനാർഥി അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ മണ്ഡലത്തിലെ ഓരോ ജനതയുടെയും മനസ്സിൽ നിറയുകയാണ്.

രാവിലേ സ്വാന്തം ഇടവക പള്ളിയിൽ പോയി ഈസ്റ്റർ ചടങ്ങുകളിൽ പങ്കെടുതുകൊണ്ടാണ് ഇന്നത്തെ പര്യടനം തുടങ്ങിയത്. തുടർന്ന് ഫോണിലൂടെ വേണ്ടപട്ടവരെ ഒന്നുടെ ഫോൺ വിളിച്ചു വോട്ട് ഉറപ്പിച്ച സ്ഥാനാർഥി കൂവപ്പള്ളി തെങ്ങും തോട്ടം കോളനിയിൽ പോയി വോട്ട് അഭ്യർദിച്ചു.

ഉച്ചക്ക് ശേഷം മണ്ഡലത്തിൽ ആവേശത്തിന്റെ എല്ലാ അതിരുകളും പൊട്ടിച്ച് ഇടതു മുന്നണിയുടെ റോഡ് ഷോ. ഇരു ചക്ര വാഹന റാലി ഒഴിവാക്കിയതിനാൽ ആയിരത്തൊള്ളോ ഓട്ടോ,ജീപ്പ്,പിക്കപ്പ്,ലോറി എന്നിവയാണ് പര്യാടനത്തിൽ പങ്കെടുത്തത്. പ്രവർത്തകർ ലോറിയും ജെ സി ബിയുമായി നിരത്തിൽ ഇറങ്ങിയതോടെ കണ്ടു നിന്നവരിലും ആവേശം ഉയർത്തി. അക്ഷരർഥത്തിൽ മണ്ഡലത്തെ മുഴുവൻ നിശ്ചലമാക്കുന്ന പങ്കാളിതമായിരുന്നു റോഡ് ഷോയിൽ.റോഡിൽ ഉടനീളം കാത്ത് നിന്നവരെ അഭിവാദ്യം അർപ്പിച്ചുകൊണ്ട് ജാഥ മുന്നേറി. ജാഥ അവസാനിക്കുന്ന ഈരാറ്റുപേട്ടയിൽ എത്തിയപ്പോഴേക്കും സ്ഥാനാർഥിയെ കാണുവാൻ ആയിരങ്ങളാണ് ടൗണിൽ തടിച്ചു കൂടിയത്.എല്ലാവരെയും ചെറു പൂഞ്ചിരിയോടെ അഭിവന്ദ്യം ചെയ്ത സ്ഥാനർഥിക്ക് തിരിക്കെ അഭിവാദ്യങ്ങൾ അർപ്പിച്ച മുദ്രാവാക്യങ്ങൾ വിളി തുടങ്ങി. വിജയം ഉറപ്പിച്ച പ്രവർത്തകർക്കും സ്ഥാനാർഥിക്കും നേതാക്കൾക്കും പതിൻമടങ്ങു ആത്മ വിശ്വാസം നൽകുന്നതയിരുന്നു റോഡ് ഷോയിലെ പങ്കാളിതവും ആവേശവും.


ഉച്ച കഴിഞ്ഞ് രണ്ടു മണിക്ക് മണ്ഡലത്തിലെ തിടനാട് പഞ്ചായത്തിലേ പിണക്കനാട് നിന്നും സിപിഐഎം ജില്ലാ കമ്മിറ്റി അംഗം ജോയ് ജോർജ് ഉദ്‌ഘാടനം ചെയ്തു റോഡ് ഷോ പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, തീക്കോയി പഞ്ചായത്തുകളിലുടെ പര്യടനം നടത്തി വൈകിട്ട് 7 മണിക്ക് ഈരാറ്റുപേട്ടയിലാണ് അവസാനിച്ചു. 
സിപിഐഎം ജില്ലാ കമിറ്റി അംഗം രമ മോഹൻ, ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ഏരിയ കമിറ്റി അംഗങ്ങളായ എം എച് ഷനീർ, റെജി ജേക്കബ്,രമേഷ് ബി വെട്ടിമറ്റം,റ്റി എസ് സിജു, റ്റി എസ് സ്നേഹധനൻ, കെ ശശിന്ദ്രൻ,പി കെ ഷിബുകുമാർ, കേരള കോൺഗ്രസ്‌ നേതാകളായ തോമസുകുട്ടി എം കെ, സോജൻ അലക്കുളം, വിജി ജോർജ്,ജോഷി മൂഴിയങ്കൽ അബേഷ് അലോഷ്യസ്,സിപിഐ ജിൽ കൗൺസിൽ അംഗം ഇ കെ മുജീബ്,മണ്ഡലം സെക്രട്ടറി എം ജി ശേഖരൻ, ഐ എൻ എൽ നേതാവ് റഫീഖ് പാട്ടുരംപറമ്പിൽ എന്നിവർ റാലിക്ക് നേതൃത്വം നൽകി.

Post a Comment

0 Comments