കോവിഡ് പശ്ചാത്തലത്തില്‍ സ്വകാര്യ ചടങ്ങുകള്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഉത്തരവ്. വിവാഹം, ഗൃഹപ്രവേശം ഉള്‍പ്പെടെ എല്ലാ ചടങ്ങുകളും ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യണം.
ഹാളുകളില്‍ വച്ച് നടത്തുന്ന ചടങ്ങുകള്‍ക്ക് 75 പേര്‍ക്കും തുറന്ന സ്ഥലങ്ങളിലെ പരിപാടികള്‍ക്ക് 150 പേര്‍ക്കുമാണ് അനുമതി. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്നാണ് ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത്.
http://covid19jagratha.kerala.nic.in/ എന്ന പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച രജിസ്‌ട്രേഷന്‍ നടത്തേണ്ടത്. ഇവന്റ് രജിസ്റ്റര്‍ ടാബ് വഴി രജിസ്‌ട്രേഷന്‍ നടത്താം. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായാല്‍ ലഭിക്കുന്ന ക്യുആര്‍ കോഡ്, വഴി ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ക്കും രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം.
0 Comments