നഗരസഭാ ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയതായി പരാതി


പാലാ നഗരസഭയിലെ റവന്യൂവിഭാഗം ഓവര്‍സിയറായ വനിതയെ ഭീഷണിപ്പെടുത്തിയതായി പരാതി. മൂന്നാം ഗ്രേഡ് ഓവര്‍സിയര്‍ മനീഷ പി ചക്രപാണി ഇത് സംബന്ധിച്ച് പാലാ പോലീസില്‍ പരാതി നല്കി. 

മൂന്നാനിയില്‍ ലോയേഴ്‌സ് ചേംബര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് വസ്തു അളന്ന് തിരിക്കാനെത്തിയപ്പോഴാണ് മനീഷയെക്ക് നേരെ കൈയേറ്റമുണ്ടായത്. താലൂക്ക് സര്‍വേയര്‍ അളന്ന് തിരിച്ച് നല്കിയ സ്ഥലത്ത് കല്ലിടുന്നതിന് എത്തിയതായിരുന്നു മനീഷയും അസി. എന്‍ജിനീയറായ സാം മാത്യുവും. 

കല്ലിടല്‍ നടപടികള്‍ക്കിടെ ഒ.എസ് പ്രകാശ് എന്നയാളും കുടുംബാംഗങ്ങളും ചേര്‍ന്ന് കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ഇവര്‍ക്കെതെിരെ നടപടിയെടുക്കുന്നതിനൊപ്പം നഗരസഭാ വക സ്ഥലത്ത് കല്ല് സ്ഥാപിക്കുന്നതിന് സംരക്ഷണവും മനീഷ ആവശ്യപ്പെട്ടിട്ടുണ്ട്.