Latest News
Loading...

പൂഞ്ഞാറിൽ ആവേശം ഉയർത്തി എൽ ഡി എഫ് വാഹന റാലി


പിണക്കനാട് : പൂഞ്ഞാർ മണ്ഡലത്തിൽ ആവേശം ഉയർത്തി എൽ ഡി എഫ് വാഹന റാലി നടന്നു. എൽ ഡി എഫ് സ്ഥാനാർഥി അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കലിനെ വിജയിപ്പിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടു എൽ ഡി എഫ് കമിറ്റിയുടെ നേതൃത്വത്തിലാണ് റാലി നടത്തിയത്.

 ഇരു ചക്ര വാഹന റാലി ഒഴിവാക്കിയതിനാൽ ആയിരത്തൊള്ളോ ഓട്ടോ,ജീപ്പ്,പിക്കപ്പ്,ലോറി എന്നിവയാണ് പര്യാടനത്തിൽ പങ്കെടുത്തത്. 
 മണ്ഡലത്തിലെ തിടനാട് പഞ്ചായത്തിലേ പിണക്കനാട് നിന്നും സിപിഐഎം ജില്ലാ കമ്മിറ്റി അംഗം ജോയ് ജോർജ് ജാഥ ഉദ്‌ഘാടനം ചെയ്തു. 

റാലി പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, തീക്കോയി പഞ്ചായത്തുകളിലുടെ പര്യടനം നടത്തി ഈരാറ്റുപേട്ടയിൽ അവസാനിച്ചു. സിപിഐഎം ജില്ലാ കമിറ്റി അംഗം രമ മോഹൻ, ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ഏരിയ കമിറ്റി അംഗങ്ങളായ എം എച് ഷനീർ, റെജി ജേക്കബ്,രമേഷ് ബി വെട്ടിമറ്റം,റ്റി എസ് സിജു, റ്റി എസ് സ്നേഹധനൻ, കെ ശശിന്ദ്രൻ,പി കെ ഷിബുകുമാർ, കേരള കോൺഗ്രസ്‌ നേതാകളായ തോമസുകുട്ടി എം കെ, സോജൻ അലക്കുളം, വിജി ജോർജ്,ജോഷി മൂഴിയങ്കൽ അബേഷ് അലോഷ്യസ്,സിപിഐ ജിൽ കൗൺസിൽ അംഗം ഇ കെ മുജീബ്,മണ്ഡലം സെക്രട്ടറി എം ജി ശേഖരൻ, ഐ എൻ എൽ നേതാവ് റഫീഖ് പാട്ടുരംപറമ്പിൽ എന്നിവർ റാലിക്ക് നേതൃത്വം നൽകി.

Post a Comment

0 Comments