Latest News
Loading...

പാലായില്‍ തെരുവുനായയുടെ കടിയേറ്റ് സ്ത്രീകളടക്കം നാല്‌പേര്‍ക്ക് പരിക്ക്


പാലാ നഗരത്തില്‍ കറങ്ങുന്ന തെരുവുനായ്ക്കള്‍ കോവിഡില്‍ വലയുന്ന ജനത്തിന് കൂടുതല്‍ ദുരിതമാകുന്നു. ടൗണ്‍ പഴയ ബസ് സ്റ്റാന്‍ഡില്‍ ഓട്ടോറിക്ഷയില്‍ വന്നിറങ്ങിയ സ്ത്രീയ്ക്ക് നായയുടെ കടിയേറ്റ് ഗുരുതര പരിക്കേറ്റു. 

ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ടൗണ്‍ സ്റ്റാന്‍ഡിലെത്തിയ സ്ത്രീയുടെ കാലിലാണ് നായ കടിച്ചത്. കടിയേറ്റ് ധാരാളം രക്തമൊഴുകി. മറ്റ് മൂന്ന് പേരെയും നായ ആക്രമിച്ചു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംസ്ഥാനത്തിനാകെ മാതൃകയായി പാലാ നഗരസഭ നായ്ക്കള്‍ക്കായി നേരത്തേ സംരക്ഷണ കേന്ദ്രം തയ്യാറാക്കിയിരുന്നു. സമീപകാലത്ത് ഡോഗ് പാര്‍ക്കിന്റെ പ്രവര്‍ത്തനം അവതാളത്തിലാണ്. 

അറുപതോളം നായ്ക്കളെ ഒരേസമയം സംരക്ഷിക്കാനാണ് ഇവിടെ സൗകര്യമുള്ളത്. ഏഴു ലക്ഷം രൂപ മുടക്കിയാണ് സംരക്ഷണകേന്ദ്രം പണിതത്.

Post a Comment

0 Comments