Latest News
Loading...

ഈരാറ്റുപേട്ടയില്‍ യുവാവ് മരിച്ച നിലയിൽ



ഈരാറ്റുപേട്ട വടക്കേക്കരയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പാലത്തിന് സമീപം സ്വകാര്യ ആശുപത്രിയിലേയ്ക്കുള്ള റോഡിലാണ് കടത്തിണ്ണയില്‍ മൃതദേഹം കണ്ടെത്തിയത്. കുറുപ്പുന്തറ സ്വദേശിയായ അരുണാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. 

മുട്ടം ജംഗ്ഷനിലും സമീപ പ്രദേശങ്ങളിലുമായി വിിവധ ജോലികള്‍ ചെയ്ത് വരികയായിരുന്നു അരുണ്‍. പ്രദേശത്തെ ആക്രി സ്ഥാപനങ്ങളിലും അരുണ്‍ ജോലി ചെയ്തിട്ടുണ്ട്. മരണകാരണം വ്യക്തമായിട്ടില്ല. 

ഈരാറ്റുപേട്ട പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. ശാരീരികമായ ചില ബുദ്ധിമുട്ടുകള്‍ അരുണിനെ അലട്ടിയിരുന്നതായാണ് വിവരം. മൃതദേഹം പാലാ ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റി.

Post a Comment

0 Comments