Latest News
Loading...

ഈരാറ്റുപേട്ടയില്‍ സിഎഫ്എല്‍ടിസി പ്രവര്‍ത്തനം തുടങ്ങി


ഈരാറ്റുപേട്ട നഗരസഭയുടെ സിഎഫ്എല്‍ടിസി പ്രവര്‍ത്തനം ആരംഭിച്ചു. അരുവിത്തുറ സെന്റ് ജോര്‍ജ്ജ് കോളേജ് ഓഡിറ്റോറിയത്തിലാണ് സിഎഫ്എല്‍ടിസി സജ്ജമാക്കിയിരിക്കുന്നത്. 


വലിയ ഓഡിറ്റോറിയം മുറികളായി തിരിച്ചാണ് ചികിത്സാ കേന്ദ്രം തയാറാക്കിയത്. നിലവില്‍ 50 ബെഡുകളാണ് തയാറാക്കിയിരിക്കുന്നത്. ഇത് 100 വരെയാക്കി വര്‍ധിപ്പിക്കാനുള്ള വലിപ്പം ഉണ്ടെന്ന് ചെയര്‍പേഴ്‌സണ്‍ സുഹ്‌റ അബ്ദല്‍ഖാദര്‍ പറഞ്ഞു. 


സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകമായാണ് ക്രമീകരണം. ഭക്ഷണം, ടോയ്‌ലെറ്റ്, വെള്ളം. ഓക്‌സിജന്‍ അടക്കം എല്ലാ സംവിധാനവും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. നിലവിൽ 4 പുരുഷന്മാരും 4 സ്ത്രീകളും ആണ് ഇവിടെ ഉള്ളത്. 


നഗരസഭയിലെ റാപിഡ് റെസ്‌പോണ്‍സ് ടീമാണ് ഇവിടേയ്ക്ക് രോഗികളെ എത്തിക്കുന്നത് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നത്. പിഎച്ച്‌സിയില്‍ നിന്നുള്ള ജീവനക്കാരെയാണ് രോഗീപരിചരണത്തിനായി നിയോഗിച്ചിട്ടുള്ളത്. 


നഗരസഭാ പരിധിയില്‍ നിലവില്‍ 139 കോവിഡ് രോഗികളാണുള്ളത്. നഗരസഭയ്ക്ക് പുറമേ മറ്റ് പഞ്ചായത്തുകളില്‍ നിന്നുള്ളവരെയും ഇവിടെ അഡ്മിറ്റ് ചെയ്യുന്നുണ്ട്.

Post a Comment

0 Comments