Latest News
Loading...

ബിവറേജസ് വില്പന ശാലകളുടെ സമയം കുറച്ചു

കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് രാത്രി കർഫ്യൂ ഏർപ്പെടുത്തിയതിനാൽ ബെവ്കോ ഔട്ട് ലെറ്റുകളുടെ പ്രവർത്തന സമയത്തിലും മാറ്റം വരുത്തി. ബെവ് കോ ഔട്ട് ലെറ്റുകളും വെയർ ഹൗസുകളും രാവിലെ 10 മുതൽ രാത്രി എട്ടുവരെ പ്രവർത്തിപ്പിക്കാനാണ് ബിവറേജസ് കോർപ്പറേഷൻ ഓപ്പറേഷൻസ് മാനേജർ നിർദ്ദേശം നൽകിയിരിക്കുന്നത്. രാത്രി കർഫ്യൂ ഏർപ്പെടുത്തിയ സാഹചര്യത്തിൽ ബെവ്കോ ജീവനക്കാർക്ക് വീട്ടിലേക്ക് മടങ്ങാനുള്ള സൗകര്യം കണക്കിലെടുത്താണ് പുതിയ തീരുമാനം.

Post a Comment

0 Comments