പിറന്നാൾ ആഘോഷത്തിന് കരുതിയ തുക കുടുംബശ്രീ ഹോട്ടലിന്


തന്റെ പിറന്നാൾ ആഘോഷത്തിനു കരുതിയ തുക , ആരും പട്ടിണി കിടക്കരുത് എന്ന ആശയം പ്രാവർത്തികമാക്കാൻ കേരള സർക്കാർ ആരംഭിച്ച ജനകീയ ഹോട്ടലിനു നല്കി കൊച്ചുമിടുക്കി. പൂഞ്ഞാർ ഗ്രാമ പഞ്ചായത്ത് പരിധിയിൽ താമസക്കാരിയായ അനുഷ ഷൈൻ ആണ് തുക, പ്രസിഡണ്ട് ഗീത നോബിളിന് കൈമാറിയത്. CPIM ലോക്കൽ കമ്മറ്റി സെകട്ടറി ഷിബു കുമാർ , LC അംഗങ്ങളായ നോബിൾ , മധുകുമാർ എന്നിവരും പങ്കെടുത്തു . കഴിഞ്ഞ വർഷവും അനുഷ പിറന്നാൾ ആഘോഷം മാറ്റി വെച്ച് ജനകീയ ഹോട്ടലിനു തുക നൽകിയിരുന്നു