Latest News
Loading...

കോട്ടയം ജില്ലയിൽ നാളെ വാക്‌സിന്‍ വിതരണം 36 കേന്ദ്രങ്ങളില്‍



കോട്ടയം ജില്ലയില്‍ നാളെ 36 കേന്ദ്രങ്ങളില്‍ കോവിഡ് വാക്‌സിനേഷന്‍ നടക്കും. 35 കേന്ദ്രങ്ങളിലും കോവിഷീല്‍ഡ് വാക്‌സിനും ഒരിടത്ത് കോവാക്‌സിനുമാണ് നല്‍കുന്നത്. 

  സ്‌പോട്ട് രജിസ്‌ട്രേഷന്‍ നിര്‍ത്തിവച്ച സാഹചര്യത്തില്‍ ഓണ്‍ലൈനില്‍ മുന്‍കൂട്ടി രജിസ്‌ട്രേഷന്‍ നടത്തി ബുക്ക് ചെയ്ത് എത്തുന്നവര്‍ക്കു മാത്രമാണ് വാക്‌സിന്‍ നല്‍കുകയെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു. രണ്ടാം ഡോസ് എടുക്കാന്‍ എത്തുന്നവരും ഇങ്ങനെ ബുക്ക് ചെയ്യണം. 

 www.cowin.gov.in എന്ന പോര്‍ട്ടലിലോ Arogya Setu എന്ന മൊബൈല്‍ ആപ്ലിക്കേഷനിലോ രജിസ്റ്റര്‍ ചെയ്യാം. ഒരു ക്യാമ്പില്‍ 200 പേര്‍ക്ക് മാത്രമാണ് വാക്‌സിന്‍ നല്‍കുക. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ജില്ലയില്‍ മെഗാ വാക്‌സിനേഷന്‍ ക്യാമ്പുകളും സ്‌പോട്ട് രജിസ്‌ട്രേഷനും ഉണ്ടായിരിക്കില്ല. 

കോട്ടയം ബേക്കര്‍ സ്‌കൂളില്‍ വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് തിക്കും തിരക്കും ഉണ്ടായത് നിര്‍ഭാഗ്യകരമാണ്.മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത ശേഷമേ വാക്‌സിന്‍ സ്വീകരിക്കാന്‍ എത്താവൂ എന്ന് അറിയിച്ചിരുന്നു. ഇവിടെ ആയിരം പേര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ ക്രമീകരണം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. 860 പേര്‍ സ്വീകരിച്ചു. 


(ഏപ്രില്‍ 22) വാക്‌സിന്‍ വിതരണം ചെയ്യുന്ന കേന്ദ്രങ്ങള്‍
----------------

കോവിഷീല്‍ഡ് വാക്‌സിന്‍ വിതരണം ചെയ്യുന്ന കേന്ദ്രങ്ങള്‍

*കോട്ടയം താലൂക്ക്*
ഏറ്റുമാനൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം
അതിരമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി
നാട്ടകം കുടുംബാരോഗ്യ കേന്ദ്രം
പാറമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം
മുണ്ടന്‍കുന്ന് കുടംബാരോഗ്യ കേന്ദ്രം
കോട്ടയം ബേക്കര്‍ മെമ്മോറിയല്‍ സ്‌കൂള്‍

*മീനച്ചില്‍ താലൂക്ക്*

പലാ ജനറല്‍ ആശുപത്രി
ഉള്ളനാട് സാമൂഹികാരോഗ്യ കേന്ദ്രം
ഉഴവൂര്‍ കെ.ആര്‍. നാരായണന്‍ മെമ്മോറിയല്‍ ആശുപത്രി
കരൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം
മരങ്ങാട്ടുപിള്ളി പ്രാഥമികാരോഗ്യ കേന്ദ്രം
രാമപുരം സാമൂഹികാരോഗ്യ കേന്ദ്രം
ഇടമറുക് സാമൂഹികാരോഗ്യ കേന്ദ്രം

*ചങ്ങനാശേരി താലൂക്ക്*
കറുകച്ചാല്‍ സാമൂഹികാരോഗ്യ കേന്ദ്രം
ചങ്ങനാശേരി ജനറല്‍ ആശുപത്രി
മാടപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രം
വാഴപ്പള്ളി പ്രാഥാമികാരോഗ്യ കേന്ദ്രം
കുറിച്ചി സചിവോത്തമപുരം സാമൂഹികാരോഗ്യ കേന്ദ്രം
തൃക്കൊടിത്താനം പ്രാഥമികാരോഗ്യ കേന്ദ്രം
പായിപ്പാട് കുടുംബാരോഗ്യ കേന്ദ്രം

*കാഞ്ഞിരപ്പള്ളി താലൂക്ക്*
കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി
ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രം
എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം
കാളകെട്ടി പ്രാഥമികാരോഗ്യ കേന്ദ്രം
മുണ്ടക്കയം സാമൂഹികാരോഗ്യ കേന്ദ്രം
വാഴൂര്‍ കുടുംബാരോഗ്യ കേന്ദ്രം
മുരുക്കുംവയല്‍ കുടുംബക്ഷേമ കേന്ദ്രം

*വൈക്കം താലൂക്ക്*
വൈക്കം താലൂക്ക് ആശുപത്രി
തലയോലപ്പറമ്പ് സാമൂഹികാരോഗ്യ കേന്ദ്രം
ഇടയാഴം സാമൂഹികാരോഗ്യ കേന്ദ്രം
ബ്രഹ്മമംഗലം പ്രാഥമികാരോഗ്യ കേന്ദ്രം
കല്ലറ പ്രാഥമികാരോഗ്യ കേന്ദ്രം
വെള്ളൂര്‍ കുടുംബാരോഗ്യ കേന്ദ്രം
കടുത്തുരുത്തി പ്രാഥമികാരോഗ്യ കേന്ദ്രം


കോവാക്‌സിന്‍ വിതരണം ചെയ്യുന്ന കേന്ദ്രം
--------
എം.ഡി. സെമിനാരി സ്‌കൂള്‍ കോട്ടയം

Post a Comment

0 Comments