Latest News
Loading...

ജില്ലയില്‍ 19 ക്ലസ്റ്ററുകള്‍


കോവിഡ് വ്യാപനം രൂക്ഷമായ ഏഴു കേന്ദ്രങ്ങള്‍ കൂടി ക്ലസ്റ്ററുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി. ഇതോടെ ജില്ലയില്‍ ആകെ 19 ക്ലസ്റ്ററുകളായി. ഇതില്‍ 11ഉം ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്ലസ്റ്ററുകളാണ്.

പുതിയതായി പ്രഖ്യാപിക്കപ്പെട്ട ക്ലസ്റ്ററുകളുടെ പട്ടിക ചുവടെ

ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററുകള്‍
1. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെ 17-ാം വാര്‍ഡില്‍ ശാസ്താംകുന്നേല്‍ മേഖല 
2. ഉദയനാപുരം പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍  പരുത്തിമുടി മേഖല

ലിമിറ്റഡ് കമ്യൂണിറ്റി ക്ലസ്റ്റര്‍
1. കോരുത്തോട് ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡിലെ കൊട്ടാരംകട, കോസടി മേഖലകള്‍

ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്ലസ്റ്ററുകള്‍

1. രാമപുരം പഞ്ചായത്തിലെ 11-ാം വാര്‍ഡില്‍ എസ്.എച്ച് ഭവന്‍ കോണ്‍വെന്റ്

2. പനച്ചിക്കാട് ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ ചാന്നാനിക്കാട് ഏഷ്യന്‍ പെയിന്റ്സ് ഗോഡൗണ്‍

3. ഹെഡ് പോസ്റ്റ് ഓഫീസ് കോട്ടയം

4. അര്‍ക്കാഡിയ ഹോട്ടല്‍ കോട്ടയം

Post a Comment

0 Comments