Latest News
Loading...

പാലായിലും പേട്ടയിലും നാശംവിതച്ച് കാറ്റ്


ഈരാറ്റുപേട്ടയിലും പാലായിലും വേനൽ മഴയും കാറ്റും നാശം വിതച്ചു. മരങ്ങൾ കടപുഴകി വീണു വീട് ഗതാഗതം തടസ്സപ്പെട്ടു. നിരവധി വീടുകൾക്ക് നാശനഷ്ടമുണ്ടായി. പാലാ ഏറ്റുമാനൂർ റോഡിലും ഇരാറ്റുപേട്ട തീക്കോയി റോഡിലും ഗതാഗതം തടസ്സപ്പെട്ടു.


പാലായിൽ കിടങ്ങൂരിൽ സമീപം  കുമ്മണ്ണൂരിൽ കാറ്റിൽ മരങ്ങൾ കടപുഴകി വീണു. ഇലക്ട്രിക് ലൈനുകളിലേക്ക് മരം വീണതിനെ തുടർന്ന് നാല് ഇരുമ്പ് പോസ്റ്റുകൾ നിലംപൊത്തി. ഇതുവഴിയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. തുടർന്ന് എല്ലാ വാഹനങ്ങളും വഴിതിരിച്ചുവിട്ടു. കെഎസ്ഇബി ജീവനക്കാർ സ്ഥലത്തെത്തി മരം മുറിച്ചു നീക്കി. കിടങ്ങൂർ പോലീസും സ്ഥലത്തെത്തിയിരുന്നു.


മുത്തോലി ക്ക് സമീപം ആണ്ടൂർ കവലയിലും മരം റോഡിനു കുറുകെ വീണു. ഇവിടെയും ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. പാലാ ഫയർ ഫോഴ്സ് എത്തിയാണ് മരം മുറിച്ച് നീക്കിയത്.


ഈരാറ്റുപേട്ട മേഖലയിൽ വൻ നാശമാണ് വിതച്ചത് . നിരവധി പേരുടെ വീടുകൾ തകർന്നിട്ടുണ്ട്. നടക്കൽ ആനയോളം മേഖലയിൽ അഞ്ചുമണിയോടെയാണ്  ശക്തമായ കാറ്റ് വീശിയടിച്ചത്. മഴ കുറവായിരുന്നെങ്കിലും ശക്തമായ കാറ്റാണ് വീശിയത്. നിരവധി വീടുകളുടെ ആസ്ബറ്റോസ് ഷീറ്റുകൾ കാറ്റിൽ പറന്നുപോയി. നിരവധി വൈദ്യുതി പോസ്റ്റുകൾ മരംവീണ് തകർന്നു . മരം വീണു വാഹനങ്ങളും തകർന്നിട്ടുണ്ട്. 

Post a Comment

0 Comments