ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം

തിടനാട്: ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം. തിടനാട് മഹാക്ഷേത്രം, വട്ടക്കാവ് ദേവീക്ഷേത്രം, മാളികപ്പുറം ക്ഷേത്രം, എസ്.എൻ.ഡി.പി. ഗുരുമന്ദിരം എന്നിവടങ്ങളിലെ കാണിക്കവഞ്ചികൾ കുത്തിത്തുറന്നാണ് ഞായറാഴ്ച പുലർച്ചെ മോഷണം നടന്നത്. 

പുലർച്ചെ ഗുരുമന്ദിരത്തിൽ എത്തിയവരാണ് മോഷണം നടന്നതായി അറിഞ്ഞത്. ശാഖാ ഭാരവാഹികളുടെ പരാതിയിൽ തിടനാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയപ്പോഴാണ് തിടനാട് മഹാക്ഷേത്രം, വട്ടക്കാവ് ദേവീക്ഷേത്രം, മാളികപ്പുറം ക്ഷേത്രം എന്നിവടങ്ങളിലെ കാണിക്കവഞ്ചികളിലും മോഷണം നടന്നത് അറിയുന്നത്. 

തിടനാട് ദേവസ്വം സബ് ഗ്രൂപ് ഓഫീസർ ഉണ്ണികൃഷ്ണൻ, എസ്.എൻ.ഡി.പി. യോഗം പ്രസിഡന്റ് സന്തോഷ് കുമാർ എന്നിവർ പോലീസിൽ പരാതി നൽകി. തിടനാട് പോലീസ്, വിരലടയാള വിദഗ്ദർ, ഡോഗ് സ്‌ക്വാഡ് എന്നിവരും സ്ഥലത്തെത്തി അന്വേഷണം നടത്തി. പ്രദേശത്തെ നീരീക്ഷണ ക്യാമറകൾ പരിശോധിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു.