ശതോത്തര രജതജൂബിലി നിറവില്‍ പാലാ സെന്റ് തോമസ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍.
ഒരു വര്‍ഷം നീണ്ടുനില്ക്കുന്ന ശതോത്തരരജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ബുധനാഴ്ച 10.30 ന് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് അഭിവന്ദ്യ ജേക്കബ് മുരിക്കന്‍ പിതാവ് നിര്‍വ്വഹിക്കുന്നതാണ്. സ്‌കൂള്‍ മാനേജര്‍ വെരി. റവ. ഫാ. സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ പാലാ രൂപതാ കോര്‍പ്പറേറ്റി എഡ്യൂക്കേഷണല്‍ ഏജന്‍സി സെക്രട്ടറി വെരി. റവ. ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം മുഖ്യപ്രഭാഷണം നടത്തുന്നതാണ്. പാലാ മുനിസിപ്പല്‍ ചെയര്‍മാന്‍ ശ്രീ. ആന്റോ പടിഞ്ഞാറേക്കര വിശിഷ്ടാതിഥിയായിരിക്കും. മുനിസിപ്പല്‍ കൗണ്‍സിലര്‍ ബിജി ജോജോ, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ. വി.വി. ഭാസ്‌കരന്‍, പാലാ സെന്റ് തോമസ് ട്രെയ്‌നിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. റ്റി.സി. തങ്കച്ചന്‍, പി.ടി.എ. പ്രസിഡന്റ് ബിനോയി തോമസ്, അക്കാഡമിക് കൗണ്‍സില്‍ സെക്രട്ടറി റവ. ഡോ. ജോണ്‍ കണ്ണന്താനം, റവ. ഫാ. ജോസഫ് മണിയങ്ങാട്ട്, റവ. ഫാ. ജോര്‍ജ്ജ് ചൂരക്കാട്ട്, മാസ്റ്റര്‍ ടോണിയോ ജിംപ്‌സണ്‍, മാസ്റ്റര്‍ മിലന്‍ ടോം ജോസഫ്, പ്രിന്‍സിപ്പല്‍ മാത്യു എം. കുര്യാക്കോസ്, ഹെഡ്മാസ്റ്റര്‍ ജോര്‍ജ്ജുകുട്ടി ജേക്കബ് എന്നിവര്‍ ആശംസകളര്‍പ്പിക്കും.
സ്‌കൂള്‍ - ചരിത്രം
ഭാരതത്തിന്റെ സാമൂഹിക, സാംസ്‌ക്കാരിക, ആദ്ധ്യാത്മിക, രാഷ്ട്രീയ മണ്ഡലങ്ങളില്‍ ശ്രദ്ധേയരായ അനേകം വ്യക്തികള്‍ക്ക് ജന്മം നല്കിയ വിദ്യാലയമാണ് പാലാ സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. 1896-ല്‍ പാലാ പള്ളിമേടയിലാണ് സെന്റ് തോമസ് സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. 1909-ല്‍ പാലാ ടൗണ്‍ കുരിശുപള്ളിക്ക് സമീപമുള്ള പള്ളിവക കെട്ടിടത്തിലേക്ക് സ്‌കൂള്‍ മാറ്റി സ്ഥാപിച്ചു. 1902-ല്‍ സ്‌കൂളിനുവേണ്ടി വാങ്ങിയ സ്ഥലത്ത് 1910-ല്‍ ഇപ്പോഴത്തെ കെട്ടിടത്തില്‍ സ്‌കൂളിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. 1911-ല്‍ മിഡില്‍ സ്‌കൂള്‍ വിഭാഗം പൂര്‍ണ്ണമായി. 1919-ല്‍ ഫോര്‍ത്തുഫോറം (ഇന്നത്തെ 8-ാം ക്ലാസ്) തുടങ്ങി. 1921-ല്‍ ഇതൊരു പൂര്‍ണ്ണ ഹൈസ്‌കൂളായി. 1998-ല്‍ അറിവിന്റെ ലോകം സെന്റ് തോമസ് സ്‌കൂളിനെ ആദരിച്ചത് 'ഹയര്‍ സെക്കണ്ടറി' എന്ന പൊന്നാട അണിയിച്ചുകൊണ്ടായിരുന്നു.
വാസ്തുകലയിലും സൗകുമാര്യത്തിലും ഏറെ ആകര്‍ഷകമായ സെന്റ് തോമസ് സ്‌കൂള്‍ കെട്ടിടത്തിന്റെ പ്ലാന്‍ വരച്ചത് ഒരു ബ്രിട്ടീഷ് എന്‍ജിനീയറാണ്. കെട്ടിടത്തിന് ആവശ്യമായ തടികള്‍ മുറിക്കുന്നതിനും മറ്റുമുള്ള അനുവാദം നല്കിയത് അമ്മ മഹാറാണി സേതുലക്ഷ്മി ഭായി ആയിരുന്നു. സെന്റ് തോമസിനേക്കാള്‍ മനോഹരമായ ഒരു കെട്ടിടം അക്കാലത്ത് ഉണ്ടായിരുന്നത് തിരുവനന്തപുരത്തെ ഹജൂര്‍കച്ചേരി മാത്രമാണ്.
മനോഹരമായ സ്‌കൂള്‍ കെട്ടിടത്തിന്റെ നിര്‍മ്മാണത്തിനുവേണ്ടി കഠിനാദ്ധ്വാനം ചെയ്തത് പാലാ ഇടവകക്കാരായ (ഇപ്പോള്‍ മുത്തോലി ഇടവക) റവ. ഫാ. തോമസ് മാധവപ്പള്ളിയും റവ. ഫാ. ജോര്‍ജ്ജ് നാഗനൂലിലുമാണ്. ഇപ്പോഴത്തെ ഹൈസ്‌കൂള്‍ കെട്ടിടത്തിന്റെ ഓഫീസ് മുറി ഉള്‍പ്പെടെ കിഴക്കോട്ടുള്ള ഭാഗം നിര്‍മ്മിച്ചത് ബഹുമാനപ്പെട്ട മാധവപ്പള്ളിയിലച്ചന്റെ നേതൃത്വത്തിലാണ്. തദവസരത്തില്‍ അദ്ദേഹം പാലാപ്പള്ളിയുടെ മേടയിലാണ് താമസിച്ചിരുന്നത്.
ഇക്കാലത്ത് സ്‌കൂളിന്റെ പ്രവര്‍ത്തനത്തിന് ചില എതിര്‍പ്പുകള്‍ ഉണ്ടായതിനെ തുടര്‍ന്ന് ബഹു. മാധവപ്പള്ളിയിലച്ചന്‍ തിരുവിതാംകൂര്‍ ദിവാനായിരുന്ന മി. ഹെന്റി മേരീസ് വാറ്റ്‌സണിനെ ആലുവാ കൊട്ടാരത്തില്‍ ചെന്നുകണ്ട് സ്‌കൂളിന്റെ അംഗീകാരത്തിന് അപേക്ഷിച്ചു. ജോലി അവസാനിപ്പിച്ച് തിരുവിതാംകൂറില്‍ നിന്ന് പോകുവാന്‍ ഒരുങ്ങിയിരുന്നതിനാല്‍ സ്‌കൂള്‍ തുടങ്ങുന്നതിനുള്ള അനുവാദം തന്റെ അവസാനത്തെ കല്പനയായി അച്ചന്റെ കൈയ്യില്‍ നേരിട്ട് നല്കി. ഹൈസ്‌കൂള്‍ കെട്ടിടത്തിന്റെ ഓഫീസിന്റെ പടിഞ്ഞാറുള്ള ഭാഗം പണികഴിപ്പിച്ചത് ബഹു. ജോര്‍ജ്ജ് നാഗനൂലില്‍ അച്ചനാണ്.
സ്‌കൂള്‍ പണിക്ക് നേതൃത്വം നല്കിയ ബഹുമാനപ്പെട്ട മാധവപ്പള്ളിയിലച്ചന്‍ 1933-ലും ബഹുമാനപ്പെട്ട നാഗനൂലിലച്ചന്‍ 1940-ലും നിര്യാതരായി. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്കണമെന്ന ബഹുമാനപ്പെട്ട മാടപ്പാട്ടച്ചന്റെ നിലപാട് സ്‌കൂള്‍ പണിയെ ത്വരിതപ്പെടുത്തുകയുണ്ടായി.
സ്‌കൂളിന്റെ മൂന്നാം നിലയില്‍ നിരത്തിയിരിക്കുന്ന തേക്കിന്‍തടികള്‍ സംഭാവന ചെയ്തത് പൂഞ്ഞാര്‍ രാജകുടുംബമായിരുന്നു. ഒരു വെള്ളപ്പൊക്കക്കാലത്ത് ഈ തേക്കിന്‍തടികള്‍ നിറഞ്ഞു കവിഞ്ഞു കിടന്ന മീനച്ചിലാറ്റില്‍ക്കൂടി സാഹസികമായി പാലായിലെത്തിച്ചു എന്നാണ് ചരിത്രം.
1962-ല്‍ റവ. ഫാ. സി.റ്റി. കൊട്ടാരം സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ആയിരുന്ന വര്‍ഷം വാര്‍ഷികാഘോഷ പരിപാടികള്‍ അന്ന് കേരള ആഭ്യന്തര വകുപ്പ് മന്ത്രിയും സ്‌കൂളിന്റെ പൂര്‍വ്വവിദ്യാര്‍ത്ഥിയുമായിരുന്ന ശ്രീ. പി.റ്റി. ചാക്കോയുടെ അധ്യക്ഷതയിലാണ് നടന്നത്. തദവസരത്തില്‍ സ്‌കൂളിന്റെ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയ മേല്‍പ്പറഞ്ഞ വന്ദ്യ വൈദികരുടെ ഛായാചിത്രങ്ങള്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ അനാച്ഛാദനം ചെയ്യപ്പെടുകയുണ്ടായി.
1921-ല്‍ പൂര്‍ണ്ണ ഹൈസ്‌കൂള്‍ ആയതില്‍ പിന്നീട് മീനച്ചില്‍ താലൂക്കിലെയും വിദൂരത്തിലെയും വിദ്യാര്‍ത്ഥികളെ ഉദ്ദേശിച്ച് ഈ സ്‌കൂളില്‍ താമസിച്ച് പഠിക്കുവാനായി ബോര്‍ഡിംഗ് സമ്പ്രദായം നിലനിന്നിരുന്നു. 1950-ഓടെയാണ് ബോര്‍ഡിംഗ് സമ്പ്രദായം നിര്‍ത്തലാക്കിയത്.
നല്ലൊരു ലൈബ്രറിയും നിലവാരമുള്ള ലാബറട്ടറികളും ഈ സ്‌കൂളിന്റെ പൈതൃക പാരമ്പര്യമാണ്.
1998 ജൂലൈയില്‍ പാലാ സെന്റ് തോമസ് ഹൈസ്‌കൂള്‍ ഹയര്‍സെക്കണ്ടറിയായി ഉയര്‍ത്തപ്പെട്ടു. രണ്ട് സയന്‍സ് ബാച്ചുകളും ഒരു ഹ്യുമാനിറ്റീസ് ബാച്ചുമായി ക്ലാസുകള്‍ ആരംഭിച്ചു. 19990ല്‍ തന്നെ ഫിസിക്‌സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി എന്നീ നാല് ലാബുകളും നല്ലൊരു ലൈബ്രറിയും സജ്ജമായി. സ്‌കൂളിനോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന സെന്റ് തോമസ് ട്രെയ്‌നിംഗ് സ്‌കൂള്‍ 2000 ജനുവരിയില്‍ കത്തീഡ്രല്‍ പള്ളിക്ക് സമീപം പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിലേക്ക് മാറ്റിയപ്പോള്‍ മുമ്പ് ട്രെയ്‌നിംഗ് സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടങ്ങള്‍ കൂടി ഹയര്‍സെക്കണ്ടറിയുടെ ഭാഗമായിത്തീര്‍ന്നു.
നമ്മുടെ ക്ലാസ് മുറികളെല്ലാം ഹൈടെക് സൗകര്യത്തിലായിരിക്കുന്നു. എന്‍.സി.സി., റെഡ്‌ക്രോസ്, ലിറ്റില്‍ കിഡ്‌സ്, എന്‍.എസ്.എസ്., സ്‌കൗട്ട് തുടങ്ങിയവയിലൂടെ പഠനത്തോടൊപ്പം പാഠ്യേത പ്രവര്‍ത്തനങ്ങളിലും കുട്ടികള്‍ക്ക് അവസരം നല്കുന്നു.
സ്‌കൂള്‍ മാനേജര്‍മാര്‍
വിവിധ കാലങ്ങളില്‍ സ്‌കൂള്‍ മാനേജര്‍ എന്ന നിലയില്‍ സേവനം അനുഷ്ഠിച്ചവര്‍ താഴെ പറയുന്നവരാണ്. സ്‌കൂളിന്റെ പ്രഥമ മാനേജര്‍ റവ. ഫാ. തോമസ് മാധവപ്പള്ളിയിലച്ചനായിരുന്നു. തുടര്‍ന്ന് റവ. ഫാ. അബ്രഹാം തെങ്ങുംതോട്ടം, റവ. ഫാ. മാത്യു കിഴക്കേക്കര, റവ. ഫാ. തോമസ് തോട്ടുങ്കല്‍, റവ. ഫാ. ജോര്‍ജ്ജ് നാഗനൂലില്‍, റവ. ഫാ. തോമസ് മുരിക്കന്‍, റവ. ഫാ. കുരുവിള പ്ലാത്തോട്ടം, റവ. ഫാ. ജോസഫ് കോയിപ്പുറം, റവ. ഫാ. ജോസഫ് വെച്ചിയാനിക്കല്‍, റവ. ഫാ. ഇട്ടിയവിര ജോസഫ് പെരുന്നോലില്‍, റവ. ഫാ. സെബാസ്റ്റ്യന്‍ കളംകുത്തിയില്‍, റവ. ഫാ. തോമസ് മുറിഞ്ഞകല്ലേല്‍, റവ. ഫാ. ഇമ്മാനുവേല്‍ മേച്ചേരിക്കുന്നേല്‍, റവ. ഫാ. ഫിലിപ്പ് വാലിയില്‍, റവ. ഫാ. സെബാസ്റ്റ്യന്‍ മറ്റം, റവ. ഫാ. ജോസഫ് കോയിപ്പുറം (രണ്ട് തവണ), റവ. ഫാ. ജേക്കബ് മാളിയേക്കല്‍, റവ. ഫാ. മാത്യു മഠത്തിക്കുന്നേല്‍, റവ. ഫാ. ജോര്‍ജ്ജ് പ്ലാത്തോട്ടം, റവ. ഫാ. ജോര്‍ജ്ജ് ചൂരക്കാട്ട്, റവ. ഫാ. ജയിംസ് കട്ടക്കല്‍, റവ. ഫാ. ജോസഫ് പാമ്പാറ, റവ. ഡോ. ജോസഫ് കുഴിഞ്ഞാലില്‍, റവ. ഫാ. സെബാസ്റ്റ്യന്‍ കൊല്ലംപറമ്പില്‍ എന്നിവരായിരുന്നു. വെരി. റവ. ഫാ. സെബാസ്റ്റ്യന്‍ വെട്ടുകല്ലേലാണ് ഇപ്പോഴത്തെ മാനേജര്‍.
പ്രഥമാധ്യാപകര്‍
സെന്റ് തോമസ് ഹൈസ്‌കൂളിന്റെ സാരഥികളായി പ്രവര്‍ത്തിച്ച പ്രഥമാധ്യാപകര്‍ താഴെ പറയുന്നവരാണ്. ശ്രീ. റ്റി.പി. ചെറിയാന്‍, ശ്രീ. റ്റി.ജെ. ജോസഫ്, ശ്രീ. എസ്. നരസിംഹ അയ്യങ്കാര്‍, ശ്രീ. പി.എം. നാരായണപിള്ള, ശ്രീ. എന്‍. അയ്യാരത്തുറ അയ്യര്‍, ശ്രീ. എ.എസ്. സീതാരാമയ്യര്‍, ശ്രീ. എം.കെ. ചെറിയാന്‍, ശ്രീ. എം.ജി. കൃഷ്ണപിള്ള, ശ്രീ. സി.എസ്. നാരായണ അയ്യര്‍, ശ്രീ. ജോര്‍ജ്ജ് തോമസ്, ശ്രീ. സി.ഐ. വര്‍ഗ്ഗീസ്, ശ്രീ. കെ. മാമ്പുമേനോന്‍, ശ്രീ. ഇ.ഐ. പങ്ങിയച്ചന്‍, ശ്രീ. എം.എ. സുന്ദര അയ്യര്‍, ശ്രീ. ഒ.സി. വര്‍ഗീസ്, ശ്രീ. കെ.സി. സെബാസ്റ്റ്യന്‍, റവ. ഡോ. സി.റ്റി. കൊട്ടാരം, റവ. ഫാ. അഗസ്റ്റ്യന്‍ ചിലമ്പിക്കുന്നേല്‍, ശ്രീ. ആര്‍.എം. ചാക്കോ, ശ്രീ. ഐ.ഡി. ചാക്കോ, റവ. ഫാ. എബ്രാഹം തൊണ്ടിയ്ക്കല്‍, ശ്രീ. വി.റ്റി. ഇഗ്നേഷ്യസ്, ശ്രീ. പി.കെ. കുര്യന്‍, ശ്രീ. പി.കെ. ഫ്രാന്‍സീസ്, ശ്രീ. കെ. ഭരതദാസ്, ശ്രീ. കെ.ജെ. ജോസഫ്, ശ്രീ. കെ.ഒ. ജോസഫ്, ശ്രീ. പി.എം. സിറിയക്, ശ്രീ. അഗസ്റ്റ്യന്‍ ചിലമ്പിക്കുന്നേല്‍, ശ്രീ. വി.വി. ജോസഫ്, റവ. ഫാ. ഇ.എ. ജോസഫ് ഈന്തനാല്‍, റവ. ഫാ. എന്‍.എം. ജോസഫ് മണ്ണനാല്‍, ശ്രീ. ജോസഫ് ജോസഫ്, ശ്രീ. സാബു ജോര്‍ജ്ജ്, ശ്രീ. സോയി തോമസ് എന്നിവരാണ്. ശ്രീ. ജോര്‍ജ്ജുകുട്ടി ജേക്കബാണ് ഇപ്പോഴത്തെ ഹെഡ്മാസ്റ്റര്‍.
പ്രിന്‍സിപ്പല്‍മാര്‍
1998-ല്‍ ഹയര്‍സെക്കണ്ടറി വിഭാഗം നിലവില്‍ വരികയും പ്രിന്‍സിപ്പല്‍മാരായി റവ. ഫാ. ജോസഫ് ഈന്തനാല്‍, റവ. ഫാ. ജോസഫ് മണ്ണനാല്‍, റവ. ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം, ശ്രീ. ജോര്‍ജ്ജ് ജോസഫ് നരിക്കാട്ട് പ്രവര്‍ത്തിച്ചു. ശ്രീ. മാത്യു എം. കുര്യാക്കോസാണ് ഇപ്പോഴത്തെ പ്രിന്‍സിപ്പല്‍.
സ്‌കൂള്‍ എംബ്ലം
'സത്യത്തിനും നമ്മയ്ക്കും വേണ്ടി' എന്നതാണ് സ്‌കൂള്‍ എംബ്ലത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന ആപ്തവാക്യം. വിശുദ്ധ തോമസ് അപ്പസ്‌തോലനെ അനുസ്മരിക്കുന്നതിന് 'മട്ടവും കുന്തവും' രേഖപ്പെടുത്തിയിരിക്കുന്നു. കായികരംഗത്തെ സൂചിപ്പിക്കുവാന്‍ ബാറ്റുകളും ബോളുകളും ഉണ്ട്. രാജ്യസ്‌നേഹത്തെയും സമാധാനത്തെയും അനുസ്മരിപ്പിക്കുന്നതിന് അശോകചക്രവും പഠനത്തെ സൂചിപ്പിക്കുന്ന വിടര്‍ത്തിവച്ചിരിക്കുന്ന പുസ്തകവും അതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
എസ്.എസ്.എല്‍.സിയ്ക്കും പ്ലസ്ടുവിനും പ്രശംസനീയമായ വിജയം നേടുന്നതോടൊപ്പം അച്ചടക്കത്തിലും സ്വഭാവ രൂപീകരണത്തിലും ഈ സ്‌കൂള്‍ മുന്‍പന്തിയിലാണ്. ഈ സ്‌കൂളില്‍ ഇപ്പോള്‍ 50 അധ്യാപകരും 6 അനധ്യാപകരും 1000-ലധികം വിദ്യാര്‍ത്ഥികളും പഠിക്കുന്നു. 5 മുതല്‍ 10 വരെ ക്ലാസുകളില്‍ പാരലല്‍ ഇംഗ്ലീഷ് മീഡിയം ബാച്ചുകളും പ്രവര്‍ത്തിക്കുന്നു.
പൂര്‍വ്വവിദ്യാര്‍ത്ഥികള്‍
അഭിവന്ദ്യ മാര്‍ സെബാസ്റ്റ്യന്‍ വയലില്‍പിതാവ്, അഭിവന്ദ്യ കാവുകാട്ട് പിതാവ്, അഭിവന്ദ്യ വള്ളോപ്പിള്ളി പിതാവ്, മുന്‍മന്ത്രിമാരായ സര്‍വ്വശ്രീ പി.റ്റി. ചാക്കോ, കെ.എം. മാണിസാര്‍, ശ്രീ. മാണി സി. കാപ്പന്‍ എം.എല്‍.എ., എം.ജി. യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. സിറിയക് തോമസ് സാര്‍, ചിക്കാഗോ യൂണിവേഴ്‌സിറ്റിയിലെ ബയോടെക്‌നോളജി സയന്റിസ്റ്റ് ശ്രീ. എതിരന്‍ കതിരവന്‍, ശ്രീ. ഭദ്രന്‍ മാട്ടേല്‍, പി.എസ്.സി. മെമ്പര്‍ തിരുവനന്തപുരം ജില്ലാ ആശുപത്രിയിലെ ഡോ. ശ്രീകുമാര്‍ തുടങ്ങി നിരവധി പ്രഗല്‍ഭരെ ഈ നാടിന് സംഭാവന ചെയ്യാന്‍ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.
കായിക രംഗത്ത് ഹ്രസ്വദൂര ഓട്ടക്കാരനായിരുന്ന ശ്രീ. ജോസഫ് കുഞ്ഞ് പുതുമന, ശ്രീ. പി.ജെ. ചെറിയാന്‍ വെളുത്തേടത്തുപറമ്പില്‍, ദീര്‍ഘദൂര ഓട്ടക്കാരായിരുന്ന ശ്രീ. കെ.എം. മാത്യു കുറിച്ചിയില്‍, ശ്രീ. പാപ്പച്ചന്‍ പുല്ലാട്ട്, ശ്രീ.കെ.കെ. കുരുവിള കളപ്പുര, ജമ്പിംഗ് രംഗത്തെ മികച്ച അത്‌ലറ്റുകളായ ശ്രീ. എസ്. പഴനിയാപിള്ള, ശ്രീ. ജോസ് ജോസ് വെട്ടം, ത്രോ ചാമ്പ്യന്മാരായ ശ്രീ. കുരുവിള കുരുവിള ഇലഞ്ഞിയില്‍, പോള്‍വോള്‍ട്ട് ഇതിഹാസമായിരുന്ന ശ്രീ. കെ.എസ്. തോമസ് കാപ്പന്‍, നീന്തലില്‍ വില്‍സണ്‍ ചെറിയാന്‍, ബാസ്‌ക്കറ്റ് ബോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശ്രീ. സി.വി. സണ്ണി, ഏഷ്യന്‍ ഇന്‍ഡോര്‍ അത്‌ലറ്റിക് താരം സുനില്‍ ജോസഫ്, ഇന്‍ഡ്യന്‍ യൂത്ത് ഏഷ്യന്‍ ട്രാക്ക് ആന്റ് ഫീല്‍ഡില്‍ മൂന്നാം സ്ഥാനം നേടിയ ശ്രീ. സജീഷ് ജോസഫ്, 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ ദേശീയ താരമായ ശ്രീ. ദിലീപ് വേണുഗോപാല്‍ തുടങ്ങിയ പ്രഗത്ഭരായ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ നീണ്ടനിരതന്നെ വിദ്യാലയത്തിനുണ്ട്.
0 Comments