Latest News
Loading...

പൂഞ്ഞാറിന്റെ വികസനത്തിന് ഇടതുപക്ഷം വിജയിക്കണം. അഡ്വ:സാജൻ കുന്നത്ത്.


ഈരാറ്റുപേട്ട: കേരളത്തിലെ മറ്റ് നിയോജകമണ്ഡലങ്ങളിൽ നിലവിൽ വന്നിരിക്കുന്ന വികസനം പൂഞ്ഞാറിൽ ലഭ്യമാകണമെങ്കിൽ ഇടതുപക്ഷ എം. എൽ. എ ഉണ്ടാവണം അഡ്വ:സാജൻ കുന്നത്ത്. കേരളാ യൂത്ത് ഫ്രണ്ട് (എം), കെ. എസ്. സി (എം) പൂഞ്ഞാർ നിയോജകമണ്ഡലം കൺവെൻഷൻ ഉൽഘടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

തന്റെ വിജയത്തിനുവേണ്ടി ആരുടെയും കാലുപിടിക്കാൻ തയ്യാറാവുകയും കാര്യംകണ്ടു കഴിയുമ്പോൾ എല്ലാ സമുതായത്തെയും പുലഭ്യം പറയുന്ന ജോർജ് പൂഞ്ഞാറിനു ശാപമാണ്. ഇനിയും ഇദ്ദേഹം എം. എൽ. എ ആയാൽ പൂഞ്ഞാറിലെ ജനങ്ങൾ പ്രതികരണശേഷി നഷ്ട്ടപെട്ടവരാണെന്ന് പൂഞ്ഞാറിനു പുറത്തുള്ളവർ ചിന്തിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

 യൂത്ത് ഫ്രണ്ട്(എം)പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡണ്ട് ശ്രീ.ജാൻസ് വയലി കുന്നേൽ അധ്യക്ഷതവഹിച്ചു. കെ.എസ്.സി(എം) പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡണ്ട് ശ്രീ തോമസ് ചെമ്മരപ്പള്ളിയിൽ, കേരള കോൺഗ്രസ് സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗം, ജോർജുകുട്ടി അഗസ്തി, സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗം അഡ്വ: സെബാസ്റ്റ്യൻ, കുളത്തിങ്കൽ,കേരള വ്യാപാരി വ്യവസായി കോട്ടയം ജില്ലാ പ്രസിഡന്റ് എം.കെ തോമസുകുട്ടി മുതുപുന്നയ്ക്കൽ,കെ.എസ്. സി(എം)സംസ്ഥാന പ്രസിഡണ്ട് അബേഷ് അലോഷ്യസ്, കേരളാ യൂത്ത് ഫ്രണ്ട് (എം)കോട്ടയം ജില്ലാ പ്രസിഡണ്ട് ശ്രീ.രാജേഷ് വാളിപ്ലാക്കൽ,കേരള കോൺഗ്രസ് പൂഞ്ഞാർ നിയോജകമണ്ഡലം സെക്രട്ടറി സോജൻ ആലക്കുളം, കേരള യൂത്ത് ഫ്രണ്ട് (എം)സംസ്ഥാന വൈസ് പ്രസിഡണ്ട് അൻസാരി പാലിയംപറമ്പിൽ,കർഷക യൂണിയൻ പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡണ്ട് എ എസ് ആന്റണി, കേരള യൂത്ത് ഫ്രണ്ട് പൂഞ്ഞാർ നിയോജക മണ്ഡലം സെക്രട്ടറി റോയി വിളക്കുന്നേൽ,കേരള കോൺഗ്രസ് പൂഞ്ഞാർ മണ്ഡലം പ്രസിഡണ്ട് ജോഷി മൂഴിയാങ്കൽ, കേരള യൂത്ത് ഫ്രണ്ട് മണ്ഡലം പ്രസിഡണ്ടുമാരായ അരുൺ ആലക്കാപറമ്പിൽ,ഷോജി അയലുക്കുന്നേൽ, മാത്യൂസ് വെട്ടുകല്ലാംകുഴി,ഷെറിൻ പെരുമാകുന്നേൽ,കേരളാ കോൺഗ്രസ്‌ ജില്ലാ കമ്മറ്റിയംഗം സിജോ മോളോപറമ്പിൽ,കെ.എസ്. സി (എം)ഭാരവാഹികളായ അലൻവാണിയപുരക്കൽ, ടോണി മോളോപറമ്പിൽ,ജോ ജോസഫ് എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments