"പാലാ പന്നിക്കാട് ആയിരുന്നു". വ്യാപക പ്രതിഷേധം; കോലം കത്തിച്ചു

പാലാ: പാലായുടെ ചരിത്രം വളച്ചൊടിക്കുകയും പാലായെ പന്നിക്കാടെന്ന് ആക്ഷേപിക്കുകയും ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് യു ഡി എഫ് പാലായിൽ പ്രകടനം നടത്തി ജോസ് കെ മാണിയുടെ കോലം കത്തിച്ചു. പ്രതിഷേധം യു ഡി എഫ് ചെയർമാൻ പ്രൊഫ സതീഷ് ചൊള്ളാനി ഉദ്ഘാടനം ചെയ്തു.

 പാലാക്കാരുടെ ആത്മാഭിമാനത്തെ ജോസ് കെ മാണി വൃണപ്പെടുത്തിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പാലായുടെ ചരിത്രത്തിൽ പങ്കാളികളായവരെ ഒന്നടങ്കം ആക്ഷേപിച്ച നടപടി പ്രതിഷേധാർഹമാണെന്ന് അദ്ദേഹം പറഞ്ഞു.

 സാജു എം ഫിലിപ്പ്, അഡ്വ ജോൺ സി നോബിൾ, അഡ്വ എബ്രാഹം തോമസ്, അഡ്വ ആർ മനോജ്, അഡ്വ എ എസ് തോമസ്, തോമസ് ആർ വി ജോസ്, ഷോജി ഗോപി, ബിജോയി എബ്രാഹം, ബിനു അറയ്ക്കൽ, വക്കച്ചൻ മേനാംപറമ്പിൽ, ജോഷി പുതുമന, ക്ലീറ്റസ് ഇഞ്ചിപ്പറമ്പിൽ, രാഹുൽ പി എൻ ആർ, എം പി കൃഷ്ണൻനായർ, ബീനാ രാധാകൃഷ്ണൻ, ടോംരാജ്, അലോഷി റോയി, ടോണി ചക്കാല, അജയ് നെടുമ്പാറയിൽ, തോമസുകുട്ടി നെച്ചിക്കാട്ട്, അലൻ മാത്യൂസ്, അർജുൻ സാബു, സിന്ദിൽ ഷൈജൻ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.