Latest News
Loading...

ഇലക്ഷന്‍ കഴിയുംവരെ ക്ഷമിക്കും. മര്യാദയ്ക്കിരുന്നോണം. പി.സി ജോര്‍ജ്ജ് വീണ്ടും.



തന്നെ കൂവിവിളിച്ചവര്‍ക്ക് നേരെ ശക്തമായ പ്രതികരണവുമായി പിസി ജോര്‍ജ്ജ്. പൂഞ്ഞാറില്‍ പ്രചാരണ പരിപാടിയിലായിരുന്നു ജോര്‍ജ്ജിന്റെ പ്രസംഗം. തനിക്കെതിരെ കൂവിയവര്‍ തീവ്രവാദികളെന്നും ബോംബ് ഏറ് പരിശീലനം അവസാനിപ്പിച്ചതിലുള്ള വിദ്വേഷമാണ് കാരണമെന്നും ജോര്‍ജ്ജ് പറഞ്ഞു. 

സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ സഹായിക്കണമെന്ന് പറഞ്ഞു. 100 ശതമാനം പിന്തുണ തരുമെന്ന് പറഞ്ഞു. അത് തന്റെ പാര്‍ട്ടിയുടെ സ്വാതന്ത്ര്യമാണ്. ഇതോടെ ഈരാറ്റുപേട്ടയില പള്ളികലില്‍ പിസി ജോര്‍ജ്ജിനെ ഊരുവിലക്കി. കടയുദ്ഘാടനത്തിന് വരാന്‍ പാടില്ല. കല്യാണത്തിനോ മരിച്ചടക്കിനോ വിളിക്കില്ല. ഇത് എവിടുത്തെ കാലമാണ്. മിണ്ടാതെ നടന്നത് എന്റെ മര്യാദയാണ്. 40 കൊണ്ട് ഈരാറ്റുപേട്ടയെ വളര്‍ത്തിയെടുത്ത തന്നോടാണ് ഇത് ചെയ്യുന്നത്. 

ഈരാറ്റുപേട്ട വില്ലേജ് പോലും ഉണ്ടാക്കിയത് താനാണ്. ഈരാറ്റുപേട്ടയെ തിരിഞ്ഞുനോക്കാത്തവരാണ് മുന്‍പ് ഉണ്ടായിരുന്നത്. 80ല്‍ താന്‍ വന്നതിന് ശേഷമാണ് പല വികസനങ്ങളും ഉണ്ടായത്. ആ എന്നെയാണ് ഊരുവിലക്ക് പ്രഖ്യാപിക്കുന്നത്. ഇവരുടെ മനസിലൊക്കെ ദുഷ്ടവര്‍ഗീയതയാണ്. പണ്ട് രാജ്യദ്രോഹിയായിരുന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ മകനാണ് പള്ളി ഭരിക്കുന്നത്. താന്‍ രക്ഷിച്ചില്ലെങ്കില്‍ സെന്‍ട്രല്‍ ജയിലില്‍ കിടക്കേണ്ട മൗലവിയുമുണ്ട്. 

ഈരാറ്റുപേട്ടയില്‍ അവരെ എതിര്‍ക്കേണ്ടതില്ലെന്നാണ് ഇനി തീരുമാനം. തേവരുപാറ റോഡ് 92 ലക്ഷം രൂപയ്ക്ക് ടാറിംഗ് അനുവദിപ്പിച്ചത് താനാണ് ആ റോഡില്‍ നിന്നാണ് ഹറാംപിറന്നവന്‍മാര് തന്നെ കൂവിയത്. നാല് വര്‍ത്തമാനം പറഞ്ഞിട്ടാണ് ഇങ്ങ് പോന്നത്. 

അന്ന് കൂവിയത് മുന്‍പേ പറഞ്ഞവന്‍മാരാണ്, രാജ്യദ്രോഹികളാണ്. അഭിമന്യുവിനെ കുത്തിക്കൊന്ന ഇവന്‍മാരുമായി ഇനി ബന്ധമില്ലെന്ന് നേരത്തേ വ്യക്തമാക്കിയതാണ്. നിങ്ങളുടെ ഭീകരവാദം അവസാനിപ്പിക്കാത്തിടത്തോളം ഇനി നിങ്ങളുമായി ബന്ധമില്ല. കല്ലാനിയും കുളത്തിങ്കനും നിങ്ങളോട് വോട്ട് ചോദിക്കും. എന്റെ പട്ടിപോലും വരില്ല നിങ്ങളോട് വോട്ട് ചോദിക്കാന്‍. രാജ്യത്തെ സ്‌നേഹിക്കുന്ന മുസല്‍മാന്‍മാരോട് ഞാന്‍ വോട്ട് ചോദിക്കും. 

അള്ളാപ്പാറയില്‍ വികസനമെത്തിച്ചു. അവിടെ പോയി വെടിപഠിക്കുവാ, ബോംബെറിഞ്ഞ് പഠിക്കുവാ അത് നിര്‍ത്തിച്ചതാണ് തന്നോടുള്ള വിരോധത്തിന് കാരണം. അത്തരക്കാരുടെ വോട്ട് വേണ്ട. അവരാണ് കൂവിയതും. ഭീകരവാദികളെ വളരാന്‍ അനുവദിക്കാന്‍ കഴിയില്ല. 



ഈരാറ്റുപേട്ടയിലെ നല്ലവരായ ആളുകള്‍ എന്നൊടൊപ്പമുണ്ട്. 45000 മുസ്ലീം വോട്ടുകള്‍ ഉണ്ട്. അത് തിരിച്ചുകുത്തി തന്നെ തോല്‍പിക്കുമെന്നാണ് വാദം. പൂഞ്ഞാര്‍ മണ്ഡലത്തില്‍ പേട്ടയില്‍ 24000 മുസ്ലീം വോട്ടുകളേ ഉള്ളൂ. മുന്‍സിപ്പാലിറ്റിയില്‍ 17000 ഉള്ളൂ. 2010-ല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുമ്പോള്‍ 270 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് മേഖലയില്‍ നിന്നും കിട്ടിയത്. 

വൃത്തികെട്ട നുണപ്രചാരണവുമായി ഇറങ്ങി എന്നെ പേടി്പ്പിച്ചുകളയാം എന്ന് വിചാരിക്കേണ്ടെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. ഇലക്ഷന്‍വരെ ഞാനിത് ക്ഷമിക്കും. മര്യാദയ്ക്കിരുന്നോണമന്നും ഈരാറ്റുപേട്ടയെ കാഷ്മീരുപോലെയാക്കാമെന്ന് വിചാരിക്കേണ്ടെന്നും ഇവനൊന്നും എന്നെ ചുക്കും ചെയ്യില്ലെന്നും ജോര്‍ജ്ജ് പറഞ്ഞു.

Post a Comment

0 Comments