Latest News
Loading...

പി.സി. ജോർജ്ജ് എം.എൽ.എ. ശനിയാഴ്ച ഈരാറ്റുപേട്ടയിൽ പ്രസംഗിക്കുന്നു

കേരള ജനപക്ഷം പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ടയിൽ സെൻട്രൽ ജംഗ് ഷനിൽ   ശനിയാഴ്ച്ച (06-03-2021) വെെകിട്ട് 6 ന് നയ വിശദീകരണ യോഗം നടത്തപ്പെടുന്നു. ആനുകാലിക രാഷ് ട്രീയ സംഭവവികാസങ്ങൾ വിശദീകരിച്ചുകൊണ്ട് പൂഞ്ഞാർ എം.എൽ.എ.യും ജനപക്ഷ സ്ഥാനാർത്ഥിയുമായ പി.സി. ജോർജ്ജ് സംസാരിക്കും.

കെ.പി. അൻസാരി അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കെ.എഫ്. കുര്യൻ, അഡ്വ. ജോർജ് കാക്കനാട്ട്, അനിൽ കുമാർ, പി.വി. വർഗ്ഗീസ് പുല്ലാട്ട്, തോമസ് വടകര, ജോർജ്ജ് വടക്കൻ, അഡി. ഷോൺ ജോർജ്ജ്, ജി. ഗോപകുമാർ, കെ.എസ്. റഹീം, ജോജിയോ ജോസഫ്, റിച്ചാർഡ് കിഴവഞ്ചി, ബീനാമ്മ ഫ്രാൻസീസ്, ആനിയമ്മ സണ്ണി എന്നിവർ പ്രസംഗിക്കും.

Post a Comment

0 Comments