പൂഞ്ഞാര്‍ നിയമസഭാ മണ്ഡലത്തില്‍ മല്‍സരിക്കുന്ന ബിഡിജെഎസ് സ്ഥാനാര്‍ത്ഥി എം.പി സെന്‍ പത്രിക സമര്‍പ്പിച്ചു. ഈരാറ്റുപേട്ട ബ്ലോക്ക് ഉപവരണാധികാരി വിഷ്ണുദേവ് മുന്‍പാകെയാണ് പത്രിക നല്കിയത്. ബിജെപി പൂഞ്ഞാര്‍ നിയോജക മണ്ഡലം പ്രസിഡന്റ് വി.സി അജികുമാര്‍, ബിഡിജെഎസ് നിയോജക മണ്ഡലം പ്രസിഡന്റ് എംആര്‍ ഉല്ലാസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
ഏറെ ചര്‍ച്ചകള്‍ക്കൊടുവിലാണ് പൂഞ്ഞാറില്‍ എന്‍ഡിഎയ്ക്ക് സ്ഥാനാര്‍ത്ഥിയാകുന്നത്. ആദ്യം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ട ഉല്ലാസ്, അധ്യാപകര്‍ക്ക് മല്‍സരിക്കാനാവില്ലെന്ന കോടതിവിധിയെ തുടര്‍ന്നാണ് പിന്‍മാറിയത്.
തുടര്‍ന്ന് ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് എംപി സെന്നിനെ നിശ്ചയിക്കുകയായിരുന്നു. എന്നാല്‍ ഇതിന് തൊട്ടുപിന്നാലെ ഹൈക്കോടതി വിധി സ്‌റ്റേ ചെയ്തുകൊണ്ട് സുപ്രീംകോടതി ഉത്തരവ് എത്തുകയുമായിരുന്നു.
എംപി സെന്‍ പത്രിക സമര്‍പ്പിക്കുന്നതിന് തൊട്ടുമുന്‍പ് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ നോബിള്‍ മാത്യു ഡമ്മി സ്ഥാനാര്‍ത്ഥിയായി പത്രിക സമര്‍പ്പിച്ചു. എന്നാല്‍ ഇതില്‍ അസ്വാഭാവികയില്ലെന്ന് വി.സി അജികുമാര്‍ പറഞ്ഞു. ഡമ്മി സ്ഥാനാര്‍ത്ഥികളായി പ്രധാന നേതാക്കള്‍തന്നെ പത്രിക നല്‍കണമെന്നാണ് നിര്‍ദേശമെന്നും അജികുമാര്‍ പറഞ്ഞു.
0 Comments