Latest News
Loading...

ആശീര്‍വാദ് തീയറ്ററിന്റെ മോഡലൊരുക്കി മജീഷ്. അഭിനന്ദനവുമായി ആന്റണി പെരുമ്പാവൂരും


വീടുകളുടെയും വാഹനങ്ങളുടെയും കുഞ്ഞന്‍ മാതൃകള്‍ നിര്‍മിച്ച് ശ്രദ്ധേയനാവുകയാണ് ഈരാറ്റുപേട്ട കളത്തൂകടവ് സ്വദേശിയായ മജീഷ്. ഏറ്റവുമൊടുവില്‍ നിര്‍മിച്ച തൊടുപുഴ ആശീര്‍വാദ് സിനിപ്ലസ് തിയറ്ററിന്റെ കുഞ്ഞന്‍ മാതൃകയ്ക്ക് അഭിനന്ദനം അര്‍പ്പിച്ച് ആന്റണി പെരുമ്പാവൂരുമെത്തി. പോസ്റ്റ് ഓഫീസില്‍ താല്‍കാലിക ജീവനക്കാരനായ മജീഷിന്റെ സിനിമാ പ്രേമവും തീയറ്റര്‍ മോഡല്‍ നിര്‍മാണത്തിന് പിന്നിലുണ്ട്. 

സ്വന്തം വീടിന്റെ മോഡല്‍ നിര്‍മിച്ചാണ് മജീഷ് മിനിയേച്ചര്‍ നിര്‍മാണത്തിലേയ്ക്ക് കടന്നുവന്നത്. ഇതിന് ഏറെ പിന്തുണ കിട്ടിയതോടെ നിരവധി മിനിയേച്ചര്‍ രൂപങ്ങള്‍ മജീഷിന്റെ കലാവിരുതില്‍ പിറവിയെടുത്തു. കാര്‍ഡ്‌ബോര്‍ഡിലാണ് ആദ്യം വാഹനങ്ങള്‍ നിര്‍മ്മിച്ച് തുടങ്ങിയത്. പിന്നീട് ഫോം ഷീറ്റിലേക്ക് മാറി.

സിനിമാപ്രേമി കൂടിയായ മജീഷിന്റെ മോഹന്‍ലാലിനോടുള്ള ആരാധനയാണ് ലാലേട്ടന്റെ നിയന്ത്രണത്തിലുള്ള തൊടുപുഴ ആശീര്‍വാദ് സിനിപ്ലസ് തീയറ്ററിന്റെ മിനിയച്ചര്‍ മോഡല്‍ നിര്‍മ്മിക്കുക എന്ന ആഗ്രഹത്തിലേക്ക് മജിഷ് എത്തിച്ചേര്‍ന്നത്. ജോലി തിരക്കുകള്‍ക്ക് ഇടയില്‍ കിട്ടുന്ന ഫ്രീ ടൈമില്‍ ആണ് മജീഷിന്റെ മിനിയേച്ചര്‍ നിര്‍മാണം. 



ഏകദ്ദേശം 5മാസം സമയമെടുത്താണ് ആശീര്‍വാദ് തിയറ്റര്‍ മോഡല്‍ എന്ന തന്റെ സ്വപ്നം ഈ ചെറുപ്പക്കാരന്‍ പൂര്‍ത്തികരിച്ചത്. ഇദ്ദേഹത്തിന്റെ മിനിയേച്ചര്‍ നിര്‍മ്മാണത്തെ പറ്റി അറിഞ്ഞ മോഹന്‍ലാലിന്റെ ബിസിനസ് പാട്ണറും സഹചാരിയുമായ അന്റണി പെരുമ്പാവൂര്‍ എറണാകുളത്ത് ആശീര്‍വാദ് ഹെഡ് ഓഫീസില്‍ വച്ച് തിയറ്റര്‍ മോഡല്‍ മജീഷില്‍ നിന്ന് നേരിട്ട് ഏറ്റുവാങ്ങുകയും അഭിനന്ദിക്കുകയും ചെയ്യ്തു.

ഹെവന്‍സ് ക്രാഫ്റ്റ് എന്ന പേരില്‍ മിനിയേച്ചര്‍ നിര്‍മ്മാണം ആരംഭിച്ച മജിഷ് സമൂഹമാധ്യമങ്ങളിലൂടെ ഹിറ്റായതോടെ സ്വന്തം വീടുകളുടെ മോഡലുകള്‍ നിര്‍മ്മിക്കാന്‍ ഇദ്ദേഹത്തെ തേടി നിരവധിപ്പേര്‍ എത്തുന്നുണ്ട്. മകന്റെ അഭിരുചിയ്ക്ക് പ്രോത്സാഹനവുമായി മാതാപിതാക്കളായ മണിയനും പുഷ്പയും സഹോദരന്‍ മനീഷും ഒപ്പമുണ്ട്.

Post a Comment

0 Comments