പാലാ: ദുരിതകാലത്ത് സാമൂഹികക്ഷേമം ഉറപ്പുവരുത്തിയ സർക്കാരാണ് എൽ.ഡി.എഫ് എന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി പറഞ്ഞു. സഹായഹസ്തം നൽകിയ മുന്നണിയെ ജനം കൈവിടുകയില്ലെന്ന് അദ്ദേഹം പറഞ്ഞു.തദ്ദേശ തെരഞ്ഞെടുപ്പു ഫലം ജനപിന്തുണയുടെ നേർസാക്ഷ്യമാണ് '
എൽ.ഡി.എഫ് പാലാ നഗരസഭാ നേതൃയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം
യോഗത്തിൽ സിബി തോട്ടുപുറം അദ്ധ്യക്ഷത വഹിച്ചു.ലാലിച്ചൻ ജോർജ് അദ്ധ്യക്ഷത വഹിച്ചു.പ്രൊഫ ലോപ്പസ് മാത്യു, അഡ്വ.വി.ടി.തോമസ്, ഫിലിപ്പ് കുഴികുളം, ബെന്നി മൈലാടൂർ,ആന്റോ പടിഞ്ഞാറേക്കര ,ഷാർളി മാത്യു, പീറ്റർ പന്തലാനി, ബിനു പുളിക്കകണ്ടം, സിജി പ്രസാദ്, ബിജു പാലൂ പടവൻ, ജോസുകുട്ടി പൂ വേലി എന്നിവർ പ്രസംഗിച്ചു.
കരൂർ പഞ്ചായത്ത് എൽ.ഡി.എഫ് നേതൃസമ്മേളനം വലവൂരിൽ നടന്നു.
വി.ജി. സലി: യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ലാലിച്ചൻ ജോർജ്, അഡ്വ.സണ്ണി ഡേവിഡ്, ബാബു.കെ.ജോർജ്,ഫിലിപ്പ് കുഴികുളം, ബെന്നി മൈലാട്ടൂർ, അഡ്വ.ജോസ് ടോം, ബെന്നി വർഗീസ്, ഭാസ്കരൻ നെല്ലിക്കൽ, സജി മാപ്പലകയിൽ, ജോർജ് വേരനാകുന്നേൽ, മഞ്ചു ബിജു എന്നിവർ പ്രസംഗിച്ചു.
0 Comments