Latest News
Loading...

ഓശാന ഞായറില്‍ കുരുത്തോലയുമായി അഡ്വ. ടോമി കല്ലാനി



വിശുദ്ധവാരത്തിന് തുടക്കം കുറിച്ച ഓശാന ഞായറാഴ്ച കുര്‍ബാനയില്‍ പങ്കെടുത്ത് പൂഞ്ഞാര്‍ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ടോമി കല്ലാനി. രാവിലെ 6.45ന് അരുവിത്തുറ സെന്റ് ജോര്‍ജ് പള്ളിയിലെത്തിയാണ് അദ്ദേഹം വിശുദ്ധ കുര്‍ബാനയില്‍ പങ്കാളിയായത്. 

കുര്‍ബാനയ്ക്ക് ശേഷം വൈദീകരുടെ അനുഗ്രഹം തേടിയ സ്ഥാനാര്‍ത്ഥി വിശ്വാസികളോടൊപ്പം സൗഹൃദം പങ്കിട്ടു. സഹപ്രവര്‍ത്തകരും സ്ഥാനാര്‍ത്ഥിയോടൊപ്പം ഉണ്ടായിരുന്നു. 



തുടര്‍ന്ന് ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെ പര്യടന പരിപാടിയിലേയ്ക്ക് അദ്ദേഹം പുറപ്പെട്ടു.

Post a Comment

0 Comments