കോൺഗ്രസ് കുത്തിയിരുപ്പ് സമരം നടത്തി.

കെ പി സി സി യുടെ ആഹ്വാനമനുസരിച്ച് പെട്രോൾ-ഡീസൽ വില വർദ്ധനവിനെതിരെ പാലാ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ്റ്റേഡിയം ജംഗ്ഷനിലുള്ള പെട്രോൾ പമ്പിന് മുമ്പിൽ കുത്തിയിരുപ്പ് സമരം നടത്തി.മണ്ഡലം പ്രസിഡൻ്റ് ബിജോയി എബ്രാഹം അദ്ധ്യക്ഷത വഹിച്ചു.പാലാ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡൻറ് പ്രൊഫ.സതീശ് ചൊള്ളാനി സമരം ഉദ്ഘാടനം ചെയ്തു. 

കോവിഡ് മൂലം നട്ടം തിരിയുന്ന ജനങ്ങളുടെ മേൽ ഇരുട്ടടിയായി നിരന്തരം വർദ്ധിപ്പിച്ചു കൊണ്ടിരിക്കുന്ന പെട്രോളിയം ഉല്‌പന്നങ്ങളുടെ വില കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നികുതി ഒഴിവാക്കി കുറയ്ക്കണമെന്ന് പാലാ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റ്‌ പ്രൊഫ.സതീശ് ചൊള്ളാനി ആവശ്യപ്പെട്ടു


ഷോജി ഗോപി, പ്രിൻസ് വി.സി, വക്കച്ചൻ മേനാം പറമ്പിൽ, ജോൺസി നോബിൾ,എ.എസ്സ് തോമസ്, സുരേഷ് കൈപ്പട, മനോജ് വള്ളിച്ചിറ, റെജി നെല്ലിയാനി, അർജുൻ സാബു, അലോഷി റോയി, അമൽ ജോസ് പുളിന്താനം, അലക്സ് റോയി ,ടോണി ചക്കാല, സാവിയോ സാജു, അലക്സ് ചാരം തൊട്ടിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.