പാലായെ പന്നിക്കാടാക്കിയതിനെതിരെ പ്രതിഷേധമിരമ്പി


പാലാ: പാലായെ പന്നിക്കാടെന്നാക്ഷേപിച്ച എൽ ഡി എഫ് സ്ഥാനാർത്ഥി ജോസ് കെ മാണിയുടെ നടപടിക്കെതിരെ പാലായിൽ പ്രതിഷേധമിരമ്പി. പാലായുടെ ചരിത്രം വളച്ചൊടിച്ചു പൂർവ്വികരെ ഒഴിവാക്കി പാലക്കാരെ അപമാനിച്ച നടപടിക്കെതിരെ യു ഡി എഫ് നിയോജകമണ്ഡലം കമ്മിറ്റിയാണ് പാലായിൽ പ്രതിഷേധ പ്രകടനം നടത്തിയത്. 'എൻ്റെ പാലാ എൻ്റെ അഭിമാനം' എന്ന മുദ്രാവാക്യമുയർത്തിയാണ് തിരഞ്ഞെടുപ്പ് കൺവൻഷനു പിന്നാലെയാണ് പ്രതിഷേധ പ്രകടനം നടത്തിയത്. 


പാലാക്കാരെ അപമാനിച്ചവർക്കു മാപ്പില്ല; പൂർവ്വകരെ മറന്നവരുടെ സ്ഥാനം ചവറ്റുകുട്ടയിൽ തുടങ്ങിയ മുദ്രാവാക്യങ്ങൾ പ്രകടനക്കാർ മുഴക്കി. കുരിശുപള്ളി ജംഗ്ഷൻ മുതൽ ളാലം പാലം ജംഗ് ഷൻ വരെയായിരുന്നു പ്രകടനം. ആയിരക്കണക്കിനാളുകൾ പ്രതിഷേധത്തിൽ പങ്കെടുത്തു. യു ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിന് പ്രൊഫ സതീഷ് ചൊള്ളാനി, മുൻ എം പി ജോയി എബ്രാഹം, സജി മഞ്ഞക്കടമ്പിൽ, തോമസ് കല്ലാടൻ, റോയി എലിപ്പുലിക്കാട്ടിൽ, കുര്യാക്കോസ് പടവൻ, ബിജു പുന്നത്താനം, ജോർജ് പുളിങ്കാട്, അനസ് കണ്ടത്തിൽ, ആർ പ്രേംജി, കെ സി നായർ, സി ടി രാജൻ, ജോസ് പാറേക്കാട്ട്, കെ ബി ഭാസി, ആർ സജീവ്, രാജൻ കൊല്ലംപറമ്പിൽ, സന്തോഷ് മണർകാട്ട്, അഡ്വ ആർ മനോജ്, അഡ്വ എബ്രാഹം തോമസ്, എം പി കൃഷ്ണൻ നായർ, ജോയി സ്കറിയാ, സാജു എം ഫിലിപ്പ്, സലീം പി മാത്യു, കെ ടി ജോസഫ്, ജോസ് താന്നിമല, സി ജി വിജയകുമാർ, മൈക്കിൾ പുല്ലുമാക്കൽ, നീണ്ടൂർ പ്രകാശ്, വി സി പ്രിൻസ്, ലാലി സണ്ണി, ശ്രീകുമാർ ചൈത്രം, റോബി ഉടുപുഴ, ആൻ്റോച്ചൻ ജെയിംസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു സെബാസ്റ്റ്യൻ, പഞ്ചായത്ത് പ്രസിഡൻറുമാരായ ജോഷി ജോഷ്വാ, അനുപമ വിശ്വനാഥ്, ടി ജെ ബഞ്ചമിൻ, ലിസി സണ്ണി, ഷൈനി സന്തോഷ് തുടങ്ങിയവർ നേതൃത്വം നൽകി.