പാലാ പയപ്പാറിൽ പച്ചക്കറി ലോറി മറിഞ്ഞു


പാലാ തൊടുപുഴ റോഡിൽ ഇതിൽ പയപ്പാറിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം. ശനിയാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. തൊടുപുഴ ഭാഗത്തുനിന്നും പച്ചക്കറിയുമായി വന്ന ലോറി പയപ്പാറിൽ  കൊടുംവളവിൽ  നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.റോഡിനു സമീപമുള്ള വീടിൻറെ മതിൽക്കെട്ട് തകർത്താണ് ലോറി മറിഞ്ഞത്. വാഹനത്തിലുണ്ടായിരുന്ന പച്ചക്കറികൾ വീട്ടുമുറ്റത്തേക്ക് ചിതറിവീണു. ലോറിയിലുണ്ടായിരുന്ന ഇന്ന് ഡ്രൈവർക്ക് ഗുരുതര പരിക്ക് ഇല്ലെന്നാണ് വിവരം.


വാഹന ഡ്രൈവർ  ഉറങ്ങിയതാണ് അപകടകാരണമെന്നാണ്  പ്രാഥമിക നിഗമനം. പച്ചക്കറികൾ മറ്റൊരു വാഹനത്തിലേക്ക് മാറ്റി.