Latest News
Loading...

ഞണ്ടുകല്ലിലെ മരണം കൊലപാതകം. സഹോദരനടക്കം 2 പേര്‍ അറസ്റ്റില്‍


തീക്കോയി തലനാട് ഞണ്ടുകല്ലില്‍ മധ്യവയസ്‌കനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത കൗമാരക്കാരനടക്കം 2 പേര്‍ അറസ്റ്റിലായി. മരണപ്പെട്ട രാജന്റെ സഹോദരന്‍ ജോസാണ് പിടിയിലായ രണ്ടാമത്തെയാള്‍. ഇക്കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെയാണ് രാജനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

2011-ല്‍ രാജനെയും ഭാര്യയും ആക്രമിച്ചെന്ന കേസില്‍ ജോസിനെതിരെ കേസ് നിലവിലുണ്ട്. ഇത് സംബന്ധിച്ച നടപടികള്‍ ഇപ്പോഴും തുടര്‍ന്നുവരികയാണ്. ഈ കേസ് പിന്‍വലിക്കന്‍ രാജന്‍ തയാറായിരുന്നില്ല. ഇത് സംബന്ധിച്ച് ഞായറാഴ്ച രാജനും ജോസും തമ്മില്‍ വഴക്കുണ്ടാകുകയായിരുന്നു. 




ഞായറാഴ്ച രാവിലെയും ഉച്ചയ്ക്ക് ശേഷവും വൈകുന്നേരവും ഇത് സംബന്ധിച്ച് വാക്കേറ്റമുണ്ടായിരുന്നു. രാത്രിയിലുണ്ടായ തര്‍ക്കത്തിനിടെ വടികൊണ്ടുള്ള അടിയേറ്റ പരിക്കിനെ തുടര്‍ന്നാണ് രാജന്‍ മരിച്ചത്. 

പോസ്റ്റുമോര്‍ട്ടത്തില്‍ രാജന്റെ വാരിയെല്ല് പൊട്ടിയതായി കണ്ടെത്തി. തലയ്ക്കും വയറിനും പരിക്കുണ്ട്. രാജനെ അടിക്കാനുപയോഗിച്ച വടിയും പോലീസ് കണ്ടെടുത്തു.

Post a Comment

0 Comments