സമൂഹത്തിനു നന്മ ചെയ്യുന്നവരായി കുട്ടികൾ വളരണം : അഡ്വ. ഷോൺ ജോർജ്


വാകക്കാട് കുട്ടികൾ പഠനത്തോടൊപ്പം സമൂഹത്തിനു നന്മ ചെയ്യുന്നവരായും വളരണമെന്നു കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വഷോൺ ജോർജ് വാകക്കാട് അൽഫോൻസാ ഹൈസ്കൂളിന്റെ അൻപത്തിഅഞ്ചാമതു വാർഷികം ഉദ്‌ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹംസ്കൂൾ മാനേജർ ഫാമൈക്കിൾ ചീരാംകുഴിയിൽ അദ്ധ്യക്ഷത വഹിച്ചു


യോഗത്തിൽ എംജിയൂണിവേഴ്സിറ്റി യിൽ നിന്നും എംഎസ്സിഗണിതശാസ്ത്രത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ സ്കൂളിലെ പൂർവവിദ്യാർത്ഥി ജോമൽ ജോസെൻ ന് അനുമോദനം അർപ്പിക്കുകയും ചെയ്തുമേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെഞ്ചമിൻ ടി ജെബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജെറ്റോ ജോസഫ് ഗ്രാമപഞ്ചായത്ത് മെമ്പർ അലക്സ് ടി ജോസ് മേലുകാവ് സഹകരണ ബാങ്ക് പ്രസിഡന്റ് സണ്ണി മാത്യു പി ടി എ പ്രസിഡന്റ് സെബാസ്റ്റ്യൻ ജോസഫ് സ്റ്റാഫ് സെക്രട്ടറി സന്തോഷ് തോമസ് എന്നിവർ പ്രസംഗിച്ചുഹെഡ്മിസ്ട്രസ് സിറ്റെസ്സ് എഫ്സിസിസ്വാഗതവുംമനു കെ ജോസ് കൃതജ്ഞതയും പറഞ്ഞു.