Latest News
Loading...

പ്ലാസ്റ്റിക് മാലിന്യ ശേഖരണം ഊർജിതമാക്കാൻ പാല നഗരസഭ

പ്ലാസ്റ്റിക് മാലിന്യങ്ങൾ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും വൃത്തിയായി തരംതിരിച്ചു ശേഖരിച്ചു പുനഃചം ക്രമണത്തിനോ പുനരുപയോഗത്തിനോ വിധേയമാക്കി പാലാ നഗരസഭയെ മാലിന്യ വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നഗരസഭ ആരോഗ്യവിഭാഗത്തിന്റെ കീഴിൽ രൂപീകരിച്ച ഹരിതകർമ്മ സേന അംഗങ്ങളുടെ പ്രവർത്തനങ്ങൾ പൂർണതോതിലാക്കുവാൻ ഉദ്ദേശിക്കുന്നു. പ്രതിമാസം വീടുകൾക് 60/- രൂപയും സ്ഥാപനങ്ങൾക് 120/- രൂപയുമാണ് യൂസർ ഫീസ് ആയി നിശ്ചയിച്ചിരിക്കുന്നത്.

 തുക എല്ലാ മാസവും നൽകി ഹരിതകർമസേന അംഗങ്ങളുടെ സേവനം എല്ലാവരും പ്രയോജനപ്പെടുത്തി നഗരത്തെ പ്ലാസ്റ്റിക് മാലിന്യ വിമുക്തമാക്കുന്ന യജ്ഞത്തിൽ പങ്കാളികളാ കണമെന്ന് നഗരസഭ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേകരയും ഹെൽത്ത്‌ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിലും നഗരസഭ സെക്രട്ടറിയും അറിയിക്കുന്നു.

നിയമം പാലിക്കാത്തവർക്കെതിരെ 1860 - ലെ ഇന്ത്യൻ ശിക്ഷാനിയമം 268,269,278 പ്രകാരവും 2011 ലെ കേരള പോലീസ് ആക്ടിലെ 120(ഇ )പ്രകാരവും റബ്ബർ പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുന്നവർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്യുന്നതാണ്. കേരള മുനിസിപ്പാലിറ്റി ആക്ട് 340(എ )പ്രകാരം ചവറോ, മാലിന്യമോ, വിസർജ്ജ്യവസ്തുക്കളോ ജലാശയങ്ങളിൽ നിക്ഷേപിക്കുന്നതിന് 25000/- രൂപ വരെ പിഴ ഈടാക്കുന്നതാണ്

Post a Comment

0 Comments