ജോർജ്ജിനെ ആരോ തെറ്റിദ്ധരിപ്പിച്ചത് : ഉമ്മൻ ചാണ്ടി

പിസി ജോർജ്ജിനോട് പരിഭവമില്ലെന്ന് ഉമ്മൻചാണ്ടി. പിസി ജോർജ്ജിന്റെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് യുഡിഎഫാണ്. ജോർജ്ജിന് എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. താനാണ് ജോർജ്ജിന്റെ യുഡിഎഫ് പ്രവേശനം നിഷേധിച്ചതെന്ന പ്രസ്താവന ജോർജ്ജിനെ ആരോ തെറ്റിദ്ധരിപ്പിച്ചത് മൂലമാണ്. യുഡിഎഫിലെ സീറ്റ് ചർച്ച ഉടൻ പൂർത്തിയാക്കും.ജോസഫ് വിഭാഗവുമായി തർക്കങ്ങളില്ല. പിഎസ് സി ഉദ്യോഗാർത്ഥികളുമായി ചർച്ച നടത്താൻ അധികാരമുള്ള സമയത്ത് സർക്കാർ അത് ചെയ്തില്ല. ഇപ്പോഴത്തെ ചർച്ച കൊണ്ട് എന്ത് കാര്യമെന്നും ഉമ്മൻ ചാണ്ടി ചോദിച്ചു. 

പിഎസ് സി ഉദ്യോഗാർത്ഥികളെ സർക്കാർ ദ്രോഹിക്കുകയാണ്. 
 പകരം ലിസ്റ്റില്ല. നിലവിലെ ലിസ്റ്റ് നീട്ടുന്നുമില്ല. കോൺഗ്രസ് മുക്ത ഭാരതമെന്ന ബിജെപി ലക്ഷ്യം നടക്കാൻ പോകുന്നില്ലെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.