ഇല്ലിക്കൽകല്ല് ടൂറിസം പദ്ധതിയും നീലൂർ കുടിവെള്ള പദ്ധതിയും നടപ്പാക്കും. ജോസ്.കെ.മാണി.

മുന്നിലവ്  ഗ്രീൻ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി വിഭാവനം ചെയ്തിട്ടുള്ള ഇല്ലിക്കൽകല്ലിലും അനുബന്ധ മേഖലകളിലുമായുള്ള ടൂറിസം വികസന പദ്ധതികളും നീലൂർ കുടിവെള്ള പദ്ധതിയും നടപ്പാക്കുമെന്നും ഗതാഗത സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി നവീന റോഡ് വികസന പദ്ധതികൾ നടപ്പാക്കുമെന്നും ജോസ്.കെ.മാണി അറിയിച്ചു.

ജനകീയം പദയാത്രക്കായി എത്തിയ ജോസ് കെ.മാണിക്ക് നാട്ടുകാർ നൽകിയ വികസന നിവേദനങ്ങൾക്കായുള്ള മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്‌.
ഏകലവ്യ സ്കൂളിനായുള്ള തടസ്സവും പരിഹരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.