Latest News
Loading...

മീനച്ചിൽ യൂണിയനിൽ മൈക്രോഫിനാൻസ് വായ്പ പുനരാരംഭിക്കുന്നു, ഉദ്ഘാടനം നാളെ

പാലാ: എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയനിൽ ആദ്യഘട്ടമായി ഒരുകോടി രൂപാ മൈക്രോഫിനാൻസ് വായ്പ കൊടുക്കുന്നു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുൻകൈയെടുത്താണ് വായ്പാ വിതരണം പുനരാരംഭിച്ചിരിക്കുന്നതെന്ന് യൂണിയൻ കൺവീനർ എൻ.പി സെൻ അറിയിച്ചു.


ധനലക്ഷ്മി ബാങ്കിന്റെ സഹകരണത്തോടെയാണ് പണം വിതരണം ചെയ്യുന്നത്. ഫെബ്രുവരി 2ന് രാവിലെ 11ന് യൂണിയൻ ഓഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനത്തിൽ യൂണിയൻ ചെയർമാൻ എം.ബി ശ്രീകുമാർ വായ്പാ വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. യൂണിയൻ കൺവീനർ എൻ.പി സെൻ അദ്ധ്യക്ഷത വഹിക്കും. 


യൂണിയൻ വൈസ് ചെയർമാൻ ലാലിറ്റ് എസ്.തകടിയേൽ, ധനലക്ഷ്മി ബാങ്ക് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
തൃശൂരിൽ നടന്ന ഏകാത്മകം മോഹിനിയാട്ടം പരിപാടിയിൽ പങ്കെടുത്ത കുട്ടികൾക്കുള്ള ഗിന്നസ് സർട്ടിഫിക്കറ്റ് വിതരണം ഇൻകംടാക്‌സ് ജോ. കമ്മീഷണർ ജ്യോതിസ് മോഹനൻ നിർവഹിക്കും. സൈബർസേന കേന്ദ്രസമിതി ചെയർമാൻ അനീഷ് പുല്ലുവേലി, മീനച്ചിൽ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി അംഗങ്ങളായ എം.ആർ ഉല്ലാസ്, സി.റ്റി രാജൻ, അരുൺ കുളംമ്പള്ളി, വി.കെ ഗിരീഷ്, മൈക്രോഫിനാൻസ് കോഡിനേറ്റർ പി.ജി അനിൽ കുമാർ, വനിതാസംഘം ചെയർപേഴ്‌സൺ മിനർവ മോഹൻ, കൺവീനർ സോളി ഷാജി തലനാട്, യൂത്ത്മൂവ്‌മെന്റ് ചെയർമാൻ അനീഷ് ഇരട്ടയാനി, സൈബർസേന ചെയർമാൻ ആത്മജൻ കൊല്ലപ്പള്ളി, നബാർഡ് സ്‌കീം കോ ഓഡിനേറ്റർ ബിന്ദു സജികുമാർ എന്നിവർ പ്രസംഗിക്കും. 

ഏകാത്മകത്തിനായി മീനച്ചിൽ യൂണിയനിൽ നിന്നും കുട്ടികളെ മോഹിനിയാട്ടം പരിശീലിപ്പിച്ച യൂണിയൻ വനിതാസംഘം കൺവീനർ കൂടിയായ സോളി ഷാജി തലനാടിനെ സമ്മേളനത്തിൽ അനുമോദിക്കും.

Post a Comment

0 Comments